Saturday, 5 May 2018

കുപ്പയിലും കർമ്മശ്രേഷ്ഠം - മറ്റൊരു തമ്പുരാൻ ഫലിതം.

കുപ്പയിലും കർമ്മശ്രേഷ്ഠം

തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം കടന്നു പുറത്തു വന്ന ഒരു കൊച്ചി ആൺവഴി (ആൺമിഴി) തമ്പുരാനേയും ഉറ്റ സുഹൃത്തിനേയും എതിരേറ്റതു കുംഭമാസത്തിലെ ഒരു ചാറ്റൽ മഴയായിരുന്നു.

അപ്പൊ സുഹൃത്ത്:"ചേട്ടാ, കുംഭമാസത്തിൽ മഴപെയ്താൽ കുപ്പയിലും പൊന്ന് എന്നു പറഞ്ഞു കേട്ടിട്ടില്ലേ?"

തമ്പുരാൻ: "ഒന്നു പതുക്കെ പറയടോ. തൃപ്പൂണിത്തുറയിലെ കുപ്പകൾ മുഴുവൻ  വാരി പുറത്തിട്ടു പൊതുജനത്തിനു ജീവിക്കാൻ പറ്റാണ്ടാവും".

സുഹൃത്ത്: "അതെന്താ?"

തമ്പുരാൻ: "ഇവിടെ അതിപുരാതനമായ പ്രത്യേകതയും പൈതൃകം ഉള്ള, സ്ട്രോങ്ങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ നെറ്റിപ്പട്ടം വരെ തസ്കര മന്നൻമ്മാർ കർമ്മ ശ്രേഷ്ടമായി കോടതിവിധിയേ ദുർവ്യാഖ്യാനിച്ച് സാമാന്യം നല്ല രീതിയിൽ അടിച്ചുമാറ്റി."

"പിന്നെയാണോ കുപ്പത്തൊട്ടിയിലെ പൊന്ന്. അറിഞ്ഞൊടനെ സാംസ്ക്കാരിക നായകന്മാരും മനന്നൻമ്മാരും കർമ്മശ്രേഷ്ഠൻമ്മാരും ആയ അഭിനവ തൃപ്പൂണിത്തുറക്കാർ ചാടി വീഴും, അതിപ്പൊ അമേദ്യത്തിലായാലും ശരി, നിവേദ്യം പോലെ കണക്കാക്കും".

ശ്രീ ഹരേ നമഃ


#UnknownMalayali