ശ്രീ
വിജയദശമിയോടനുബന്ധിച്ചു കുറച്ചു സരസ്വതി സ്തോത്രങ്ങൾ ഇവിടെ പങ്കുവെക്കുന്നു...
പല പുസ്തകങ്ങളിൽ നിന്നും പിന്നെ മനോരമയിലെ ഈ പംക്തിയിൽ നിന്നും സ്വരൂപിച്ചതാണ്.
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതുമേസദാ.
യാ കുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ
യാ ശ്വേതപദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിഃ
ദേവൈസ്സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ
മാണിക്യവീണാമുപലാളയന്തിം
മദാലസാം മഞ്ജുള വാഗ്വിലാസാം
മാഹേന്ദ്ര നീലദ്യുതി കോമളാംഗിം
മാതംഗകന്യാം മനസാ സ്മരാമി
വാചാമീശ്വരി ഭക്തകല്പലതികേ
സർവ്വാർത്ഥസിദ്ധിപ്രദേ
ഗദ്യപ്രാകൃത പദ്യജാതരചനാ
സർവത്ര സിദ്ധിപ്രദേ
നീലേന്ദീവരലോചനത്രയയുതേ
കാരുണ്യവാരാന്നിധേ
സൗഭാഗ്യാമൃത വർഷണേന കൃപയാ
സിഞ്ചത്വമസ്മാദൃശം
ചതുർഭുജേ ചന്ദ്രകലാവതംസേ
കുചോന്നതേ കുങ്കുമരാഗശോണേ
പുണ്ഡ്രേഷുപാശാങ്കുശപുഷ്പബാണ-
ഹസ്തേ നമസ്തേ ജഗദേകമാതഃ
മാതാ മരതകശ്യാമാ മാതംഗി മദശാലിനി
കടാക്ഷയതു കല്യാണി കദംബ വനവാസിനി
ജയ മാതംഗ തനയേ ജയ നീലോൽപലദ്യുതേ
ജയ സംഗീത രസികേ ജയ ലീലാ ശുകപ്രിയേ
മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ
സുരാസുരസേവിതപാദപങ്കജാ
കരേവിരാജത്കമനീയപുസ്തകാ
വിരിഞ്ചപത്നീ കമലാസനസ്ഥിതാ
സരസ്വതീ നൃത്യതു വാചിമേ സദാ
വെള്ളപ്പളുങ്കു നിറമൊത്ത വിദഗ്ദ്ധരൂപീ
കള്ളം കളഞ്ഞു കമലത്തിലെഴുന്ന ശക്തീ
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ
വെള്ളത്തിലെത്തിരകൾ തള്ളിവരും കണക്കെ
എന്നുള്ളത്തിൽ വന്നു വിളയാടുക സരസ്വതീ നീ
വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം
വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ
വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ
ഓം സം സരസ്വത്യൈ നമ:

No comments:
Post a Comment