Saturday, 5 May 2018

കുപ്പയിലും കർമ്മശ്രേഷ്ഠം - മറ്റൊരു തമ്പുരാൻ ഫലിതം.

കുപ്പയിലും കർമ്മശ്രേഷ്ഠം

തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരം കടന്നു പുറത്തു വന്ന ഒരു കൊച്ചി ആൺവഴി (ആൺമിഴി) തമ്പുരാനേയും ഉറ്റ സുഹൃത്തിനേയും എതിരേറ്റതു കുംഭമാസത്തിലെ ഒരു ചാറ്റൽ മഴയായിരുന്നു.

അപ്പൊ സുഹൃത്ത്:"ചേട്ടാ, കുംഭമാസത്തിൽ മഴപെയ്താൽ കുപ്പയിലും പൊന്ന് എന്നു പറഞ്ഞു കേട്ടിട്ടില്ലേ?"

തമ്പുരാൻ: "ഒന്നു പതുക്കെ പറയടോ. തൃപ്പൂണിത്തുറയിലെ കുപ്പകൾ മുഴുവൻ  വാരി പുറത്തിട്ടു പൊതുജനത്തിനു ജീവിക്കാൻ പറ്റാണ്ടാവും".

സുഹൃത്ത്: "അതെന്താ?"

തമ്പുരാൻ: "ഇവിടെ അതിപുരാതനമായ പ്രത്യേകതയും പൈതൃകം ഉള്ള, സ്ട്രോങ്ങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ നെറ്റിപ്പട്ടം വരെ തസ്കര മന്നൻമ്മാർ കർമ്മ ശ്രേഷ്ടമായി കോടതിവിധിയേ ദുർവ്യാഖ്യാനിച്ച് സാമാന്യം നല്ല രീതിയിൽ അടിച്ചുമാറ്റി."

"പിന്നെയാണോ കുപ്പത്തൊട്ടിയിലെ പൊന്ന്. അറിഞ്ഞൊടനെ സാംസ്ക്കാരിക നായകന്മാരും മനന്നൻമ്മാരും കർമ്മശ്രേഷ്ഠൻമ്മാരും ആയ അഭിനവ തൃപ്പൂണിത്തുറക്കാർ ചാടി വീഴും, അതിപ്പൊ അമേദ്യത്തിലായാലും ശരി, നിവേദ്യം പോലെ കണക്കാക്കും".

ശ്രീ ഹരേ നമഃ


#UnknownMalayali


Sunday, 18 February 2018

ഒരു തമ്പുരാൻ ഫലിതം

ശ്രീ ഹരേ നമഃ

കഴിഞ്ഞ ആഴ്ച തൃപ്പൂണിത്തുറയിൽ സ്ഥിരതാമസമല്ലാത്ത ഒരു കൊച്ചി ആൺവഴി തമ്പുരാനും അദ്ദേഹത്തിന്റെ തൃപ്പൂണിത്തുറക്കാരിയല്ലാത്ത ഭാര്യയും കൂടി ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ അത്താഴ ശിവേലി തൊഴുതു കഴിഞ്ഞ്, നട അടച്ച ശേഷം, പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്കു കടന്നു.

പുറത്തു കടന്നു ഗോപുരത്തിന്റെ തെക്കുവശം നന്നായി ഒളിപ്പിച്ചു വച്ചിരുന്ന, അദ്ദേഹത്തിന്റെ ഭാര്യയുടെ ചെരിപ്പുകൾ തസ്കരൻമ്മാർ മോഷ്ടിച്ചു എന്നു ഇരുവർക്കും മനസ്സിലായി.

അപ്പൊ തമ്പുരാന്റെ തൃപ്പൂണിത്തുറക്കാരിയല്ലാത്ത ഭാര്യ: "എന്തൊരു കഷ്ടാണിത്. ഒരു ചെരിപ്പ് ഇവിടെ വെക്കാൻ പറ്റില്ലെ? ഈ നാടു കൊള്ളാം?"

തൃപ്പൂണിത്തുറയിൽ ജനിച്ചു വളർന്ന തമ്പുരാൻ: "ഇവിടെ അതിപുരാതനമായ പ്രത്യേകതയും പൈതൃകം ഉള്ള, സ്ട്രോങ്ങ്റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണ നെറ്റിപ്പട്ടം വരെ തസ്കരൻമ്മാർ കർമ്മ ശ്രേഷ്ടമായി സാമാന്യം നല്ല രീതിയിൽ അടിച്ചുമാറ്റി, പിന്നെയാണോ ഇത്? ആട്ടെ, പുതിയ ചെരിപ്പായിരുന്നോ?"

ഭാര്യ: "സാമാന്യം പഴക്കം ചേർന്ന ചെരിപ്പാണ്, എന്നാലും, ഇത്രക്കും ദാരിദ്ര്യം ഉള്ള കള്ളൻമ്മാരൊ ഇവിടെ?"

തമ്പുരാൻ: "ഒട്ടും സംശയിക്കേണ്ട, മോഷണം പോയതന്യാ.."

"പഴയതാണെങ്കിൽ എന്തും അഭിനവ തൃപ്പൂണിത്തുറക്കാർ അപ്പൊതന്നെ അടിച്ചുമാറ്റും. നെറ്റിപ്പട്ടം പോലെ..."


അടിക്കുറിപ്പ്:
ചിരിക്കാനും ചിന്തിക്കാനും വേണ്ടി മാത്രം, ചുവരെഴുത്തും ചീത്തവിളിയും ഒഴിവാക്കിയാൽ നന്നായിരുന്നു. ഇഷ്ടപ്പെട്ടാൽ പങ്കുവെക്കുക...

#UnknownMalayali