Tuesday, 13 May 2025

മുൻ കേരള ചീഫ് സെക്രട്ടറിയുടെ ഭാര്യ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നുണ്ടൊ? ഒപ്പം വിശ്വ ഹിന്ദു പരിഷത്തും?

മുൻ കേരള ചീഫ് സെക്രട്ടറിയുടെ ഭാര്യ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നുണ്ടൊ? ഒപ്പം വിശ്വ ഹിന്ദു പരിഷത്തും?

താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ മുൻ കേരള ചീഫ് സെക്രട്ടറിയായിരുന്ന ശ്രീ MOHANDAS PALAT, IASന്റെ സഹധർമ്മണി ശ്രീമതി ANITA MOHANDAS എഴുതിയ ലേഖനമാണ്.

ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട SWAMI CHINMAYANANDA നേതൃത്വം നൽകി രൂപപ്പെടുത്തിയ സംഘടനയായ VISHWA HINDU PARISHATHന്റെ മാസിക HINDU VISHWA - JANUARY 2023 ലക്കത്തിൽ.

ഈ ലേഖനത്തിൽ ഒരു സിനിമയെ വെല്ലുന്ന കഥയാണ് ശ്രീമതി അനിത മോഹൻദാസ് എഴുതിയിരിക്കുന്നത്.

ഒരു കള്ളന്റെ വ്യാജ ചരിത്രം!

ശ്രീമതി അനിത അറിഞ്ഞോ അറിയാതെയോ എഴുതിയതും വിശ്വ ഹിന്ദു പരിഷത്ത് അറിഞ്ഞോ അറിയാതെയോ പ്രസിദ്ധീകരിച്ചതും ആയ ഈ ലേഖനം ഹിന്ദുക്കളെ ഒരു വ്യാജനാൽ പറ്റിക്കപ്പെടാൻ സാധ്യത ഉണ്ടാക്കുന്നു.

പാലക്കാട്ട് കാവിപ്പാട് പുളിക്കൽ ശങ്കരോടത്ത് മനോജ് എന്ന മാന"വേന്ദ്ര"ശർമ്മ വെള്ളാട്ടിരി എന്ന മാന"വേന്ദ്ര"വർമ്മ യോഗാതിരിപ്പാട് എന്ന അമ്പോറ്റി തമ്പുരാൻ ഒരു വ്യജനാണ് എന്നത് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ മനസ്സിലാകും എന്നാണ് ഞാൻ വിചാരിച്ചത്.

ഞാൻ നേരിട്ട് കാര്യ കാരണ സഹിതം ശ്രീമതി അനിത മോഹൻദാസിനും വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റിനും എല്ലാ വിശദാംശങ്ങളും പങ്കുവച്ചതാണ്. അതിന് തെളിവ് എന്റെ കൈവശം ഉണ്ട്, അതിൽ പലതും Facebookൽ കൂടി ഞാൻ ഇംഗ്ലീഷിലും മലയാളത്തിലും പങ്കുവച്ചതാണ്. 

പക്ഷെ ഇതു വരെ ഒരു തിരുത്തും കണ്ടില്ല. ആ വ്യാജനും ഇതിൽ ഉള്ളത് അസംബന്ധം എന്ന് പറഞ്ഞിട്ടില്ല. അപ്പൊ ഇതിൽ നിന്നും എന്താണ് മനസ്സെലാക്കേണ്ടത്? ആ അവകാശവാദങ്ങളിൽ അവർ ഉറച്ചു നിൽക്കുന്നു എന്നതല്ലേ? അപ്പൊ ശ്രീമതി അനിതയും ഹിന്ദുവിശ്വ മാഗസീനും ഹിന്ദുക്കളെ പറ്റക്കാൻ കൂട്ടു നിന്നു എന്നല്ലേ?

പാവങ്ങളായ ഹിന്ദുക്കൾ ഇപ്പോഴും ആ വ്യാജന്റെ ചതിക്കുഴിയിൽ വീണുകൊണ്ടിരിക്കുന്നു.

ഈ ലേഖനത്തിൽ എന്താണ് വ്യാജമെന്നും അതിനുള്ള വിശദാംശങ്ങളും താഴെ/ ഈ link വായിക്കുക.

ശ്രീമതി അനിത മോഹൻദാസിന്റെ PROPAGANDA പാകിസ്ഥാൻ നടത്തിയതിനെ തോൽപ്പിക്കും എന്നു പറയാതെ വയ്യ., അല്ലെങ്കിൽ അവരെ ആ വ്യാജൻ നന്നായി പറ്റിച്ചു എന്നു തന്നെ പറയേണ്ടി വരും.


ശ്രീ പൂർണ്ണത്രയീശനും പഴയന്നൂർ ഭഗവതിയും രക്ഷിക്കട്ടെ! 🙏