Sunday, 29 June 2025

നമ്പൂതിരി ശ്രേഷ്ഠർ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടുനിൽക്കുന്നുണ്ടൊ?

ദുഡ്ഢ്, കാശ്, പണം, Money, "ഒസ്കെ മുകളിൽ പരുന്ത് ഭീ നഹി പറക്കേഗ..."

ഇന്ന് മിഥുനമാസത്തിൽ മകം, എന്റെ മുത്തച്ഛന്റെ (വെട്ടത്ത് പയ്യൂർമന കൃഷ്ണൻ നമ്പൂതിരിപ്പാട്) ശ്രാദ്ധം ആണ്. എനിക്ക ഓർമ്മ വച്ചതുമുതൽ മുത്തച്ഛന്റെ മരണം വരെ എന്റെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു മുത്തച്ഛൻ.


ആ കാലഘട്ടങ്ങളിൽ കൊച്ചി രാജകുടുംബത്തിലെ കോവിലകങ്ങളിൽ ഭാര്യ ആയ തമ്പുരാൻ തീപ്പെട്ടാൽ നമ്പൂതിരി തിരിച്ച് ഇല്ലത്തേക്ക് പോകുക പതിവാണ്, പതിവല്ല നടപ്പായിരുന്നു. എന്റെ മുത്തച്ഛൻ പക്ഷെ പോയില്ല, മക്കൾ വിട്ടില്ല എന്നു വേണം പറയാൻ. ഇല്ലത്തേക്കു തിരികെ പോകാത്തവരിൽ ആദ്യത്തെ ചുരുക്കം പേരിൽ മുത്തച്ഛനും ഉണ്ടായിരുന്നു എന്ന് പലരും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.


മുത്തച്ഛന്റെ ചിട്ടകളുടെ ഒരു ഭാഗം ആയതുകൊണ്ടാവണം പല കാര്യങ്ങളും എനിക്ക് മനസ്സിലാക്കാൻ പറ്റിയത്. പരസഹായം ഇല്ലാതെ നിൽക്കാൻ പറ്റുന്നതുവരെ മുത്തച്ഛൻ സന്ധ്യാവന്ദനം ചെയ്തിരുന്നു. അതു പോലെ പല ചിട്ടകളും പഠിപ്പിച്ചത് മുത്തച്ഛനാണ്. മുത്തച്ഛന്റെ ഓർമകൾക്കു മുന്പിൽ നമസ്കരിക്കുന്നു.


മുത്തച്ഛന്റെ ഇല്ലം തിരുനാവായ അടുത്ത് ആതവനാട് അടുത്തായിരുന്നു. അവിടെ പല പരദേവതമ്മാരിൽ ഏറ്റവും മുഖ്യം കുറ്റിക്കുളങ്ങര ക്ഷേത്രം ആണ്. വെട്ടത്ത് രാജാവ് ഉണ്ടായിരുന്നപ്പോൾ ആ വംശത്തിനും ഈ ക്ഷേത്രം പ്രധാനപ്പെട്ടതായിരുന്നു.


വ്യാജന്റെ വരവ്

ഏകദേശം 2022 July മാസത്തിലാണ് അവിടെ പുതിയ വെട്ടത്ത് രാജാവ് എന്ന പുളിക്കൽ ശങ്കരോടത്ത് കോവിലകം His Highness His Holiness VAZHUNNOR ബ്രഹ്മശ്രീ Dr. MANAVENDRA VARMAN YOGATHIRIPPAD alias MANAVENDRA SHARMAN VELLATTIRI G എന്ന അമ്പോറ്റി തമ്പുരാൻ വരുന്നു എന്നും ഗംഭീര സ്വീകരണം ഉണ്ടെന്നൊക്കെ മുത്തച്ഛന്റെ കുടുംബ Whatsapp ഗ്രൂപ്പിൽ ഒരു message വന്നത്. അതു മാത്രമല്ല, ഈ വരുന്ന വിദ്വാൻ ഒരു യോഗാതിരിപ്പാടാണെന്നും പറഞ്ഞു.


ചരിത്രം കുറച്ചധികം മനസ്സിലാക്കിയ എനിക്ക് അത് ഒരു പുതിയ അറിവായിരുന്നു. വെട്ടത്ത് ചരിത്രം കുറച്ചധികം ചികഞ്ഞിട്ടുള്ള എനിക്ക് അപ്പൊ തന്നെ ഇത് ശുദ്ധ അസംബന്ധമാണ് എന്ന് തോന്നുകയും അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ ഇയാളെ സൂക്ഷിക്കണം എന്ന് പറഞ്ഞു.


പക്ഷെ ഈ വ്യാജനെ കൊണ്ടുനടന്നവർ ഒക്കെ തിരുന്നാവായ, തൃശ്ശൂർ നമ്പൂതിരി മഠങ്ങളിലെ പ്രമുഖരും, അതു പോലെ തന്നെ ശുകപുരം ക്ഷേത്രത്തിലെ തരക്കേടില്ലാത്ത പദവയിലുള്ളവരും ആയിരുന്നു. പോരാത്തതിന് കോതാംഗലത്തു മന വാസുദേവൻ നമ്പൂതിരി ആയിരുന്നു ഇതിലെ പ്രമുഖൻ, ഒപ്പം പാനാവൂർ തന്ത്രിയും ചെറുമുക്ക് വൈദികനും.






ഇവരൊക്കെ ഇത്ര വിശ്വസിക്കുന്നത് കൊണ്ട് എനിക്ക് തെറ്റു പറ്റിയതാവും എന്നു വിചാരിച്ചു അധികം അന്വേഷിച്ചില്ല. എന്തിനധികം, "യോഗാതിരിപ്പാട്" എന്ന പദവിയേ കുറിച്ച് വിശദമായ ലേഖനം ഉള്ള Namboothiri.com എന്ന നമ്പൂതിരി ചരിത്ര website അധികൃതർ വരെ ഈ വ്യാജനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ഇതുവരെ.


"മൂർഖാ വിശ്വസ്യന്തേ, വിദൂഷാമപി സംശയോ ഭവതി."


അപ്പോഴാണ് 2024ൽ കുറേ അധികം തെളിവുകൾ കിട്ടി തുടങ്ങിയത്. പാലക്കാട് കാവിൽപ്പാട് തെക്കുംപ്പുറം വെളുത്തേടത്ത് വീട്ടിൽ ശങ്കർ നിവാസിൽ മനോജ് ജി നായർ എന്ന ഒരുത്തൻ പേരുമാറ്റിയതാണ് എന്ന് മനസ്സിലായത്. നോക്കി വന്നപ്പോൾ ചിലർ ഒഴിച്ച് എല്ലാ പ്രമുഖ നമ്പൂതിരിമ്മാരും ഇയാളുടെ വലയിൽ പെട്ടിട്ടുണ്ട്. എന്തിനധകം, യോഗക്ഷേമസഭ വരെ പറ്റിക്കപ്പെട്ടിരുന്നു.



കാരണം - "ദക്ഷിണ തന്നെ മുഖ്യം ബിഗിലേ!" 


പല സാധാരണക്കാര് നൂറും അഞ്ഞൂറും ദക്ഷിണ കൊടുക്കുമ്പോൾ അന്പതിനായിരവും ലക്ഷങ്ങളും ആണ് കൊടുക്കുന്നത്. അതിനുള്ള തെളിവുകൾ കാണാനും ഇടയായി. സത്യം ഉള്ള പണമാണോ എന്നൊന്നും ഇവർക്ക് പ്രശ്നമില്ല. 


പണം കിട്ടിയാൽ ആരായാലും സാഷ്ടാംഗം നമസ്കരിക്കുഈ വരെ ചെയ്യും (അവസാനം വരെ വായിക്കൂ).


ഒരു പേരു കേൾക്കാത്ത e-magazineന് 1 ലക്ഷം സംഭാവന കൊടുത്തു എങ്കിൽ, മറ്റുള്ളവർക്ക് എത്ര കൊടുത്തിട്ടുണ്ടാവും. എന്നിട്ട് അവർ ഈ വ്യാജനെ പുകഴ്ത്തി എഴുതും.

പേരുപോലും കേൾക്കാത്ത മാഗസീന് ഒരു ലക്ഷം.


ഞാൻ അപ്പോൾ ഈ വ്യാജന്റെ ചരിത്രം പരസ്യമാക്കാൻ തുടങ്ങി. പലർക്കും അവരുടെ തെറ്റ് മനസ്സിലായെങ്കിലും അവർ തെറ്റ് ഏറ്റു പറഞ്ഞില്ല. 


അതിൽ ചിലർ ഇപ്പോഴും ആ വ്യാജനെ പോക്കിക്കൊണ്ടു നടക്കുന്നു. അതിൽ ചില പ്രമുഖരെ താഴെ തുറന്നു കാണിക്കാൻ ശ്രമിക്കുന്നു.അവർ തെറ്റു പറയാത്തകാലത്തോളം ആ വ്യാജൻ പാവങ്ങളെ പറ്റിച്ചു കൊണ്ടേ ഇരിക്കും.  



അവർക്കുള്ള തുറന്ന കത്താണ് താഴെ.


കോവിലകം വൈദികൻ - ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട്


വൈദികൻ ഒരു ഗ്രാമത്തിനാണ്. അതാണ് വിധി. അപ്പോഴാണ് കോവിലകത്തിന് ഒരു വൈദികൻ? ഇത് തെറ്റാണ് എന്ന് ചെറുമുക്ക് വൈദികനും പറഞ്ഞിട്ടില്ല. ഇപ്പോഴും ആ പദവി ഉണ്ട് എന്നുവേണം പറയാൻ. എന്താണ് അതിന്റെ logic എന്ന് മനസ്സിലാകുന്നില്ല. ദക്ഷിണ?

New Indian Express article - Check the highlighted part


ഇനി ഈ New Indian Express പത്രത്തിൽ പറഞ്ഞപോലെ അദ്ദേഹം ഒരു Physician ആണോ എന്നറിയില്ല. ആണെങ്കിൽ മാപ്പ് 🙏🏼.


അതു പോലെ ഈ വൈദിക സ്ഥാനം ഒരു കുടുംബംത്തിനല്ലേ കൊടുക്കുന്നത്? എല്ലാ കുടുംബാംഗങ്ങളുടെയും സമ്മതം ഉണ്ടോ?


പിന്നെ ശുകപുരം ഗ്രാമ വൈദികനെങ്ങിനെയാണ് പാലക്കാട്ടുള്ള ഒരു വ്യാജ കോവികത്തിന്റെ വൈദികൻ ആവാൻ പറ്റന്നത്? അതും ശുകപുരം ഗ്രാമത്തിലെ അല്ലാത്ത ഒരു കോവിലകത്തിന്റെ?

അദ്ദേഹം കുടുംബാംഗങ്ങളോട് വിശദീകരിച്ചില്ലെങ്കിലും ശുകപുരം ഗ്രാമക്കാരോട് വിശദീകരിക്കേണ്ടതാണ്. 


പെരുമ്പടപ്പ് സ്വരൂപം ശുകപുരം ഗ്രാമക്കാരാണ്. അതു കൊണ്ട് ഞാൻ അദ്ദേഹത്തോട് ബഹുമാനപൂർവം ചോദിക്കുന്നു. ഉത്തരം പ്രതീക്ഷിക്കുന്നു


അതു പോലെ, അങ്ങ് വൈദികനായുള്ള കൊവിലകത്തെ വ്യാജൻ കുറേ പാവങ്ങളെ പറ്റിക്കാൻ ഒരു സർപ്പയജ്ഞം നടത്തി. ഏത് വിധിപ്രകാരം ആണ് അത് നടത്തിയത്?സംശയങ്ങൾ വന്നാൽ തീർപ്പാക്കാൻ അല്ലെ വൈദികൻ. അങ്ങ് എന്തുകൊണ്ട് മിണ്ടാതിരുന്നു? ജനമേജയനു ശേഷം ആദ്യായിട്ടാണ് എന്നൊക്കെ പറഞ്ഞാണ് നടത്തിയത്.ജനമേജയൻ സർപ്പങ്ങളേ നശിപ്പിക്കാൻ വേണ്ടി ആണ് ചെയ്തത്. അതു പോലെയാണോ ഇതും?


കഷ്ടം! അല്ലാതെ എന്തു പറയാൻ?


ഈ സർപ്പയജ്ഞത്തിൽ ആ വ്യാജൻ വെള്ളം ഒഴിക്കുന്നത് കാണാൻ ഇടയായി. ഇത് അങ്ങയുടെ അറിവോടു കൂടിയാണോ? അല്ലെങ്കിൽ ഇപ്പോഴും ഇയാളുമായുള്ള അടുപ്പം വിടാറായില്ലേ?


താങ്കളുടെ ഇല്ലക്കാർ തന്നെ ഈ വീഡിയോവിൽ എതിർത്ത് പറഞ്ഞിട്ടുണ്ടല്ലോ.


ഇതിലൊക്കെ മൗനം പാലിച്ച അങ്ങ് ആ വ്യാജന്റെ കൂടെ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടു നിൽക്കുന്നു എന്നു തന്നെ വേണ്ടേ മനസ്സിലാക്കാൻ? കാരണം മുകളിലെ Noticeൽ താങ്കളുടെ പേര് ഉണ്ട്, ഇത് 2025ആണ്.. പക്ഷെ കഴിഞ്ഞ കൊല്ലത്ത ഹോമം താങ്കളാണോ ഈ വ്യാജനാണോ നടത്തിയത്? Videosൽ അയാൾ നടത്തി എന്നാണ് പറയുന്നത്. ഇതും പറഞ്ഞ് അയാൾ എവിടുന്നൊക്കെ പാവങ്ങളെ പറ്റിച്ചു എന്ന് ദൈവത്തിനറിയാം.

ആ വ്യാജൻ ഹിന്ദുക്കളേയും മറ്റും പറ്റിക്കുന്നതിൽ താങ്കൾക്കു നേരിട്ടോ അല്ലാതെയോ പങ്കില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.


ഇതൊക്കെ വിധിപ്രകാരം ആണ് എന്നും ആ വ്യാജൻ വ്യാജനല്ല എന്നും തെളിയിച്ചാൽ ഞാൻ സാഷ്ടാംഗം പ്രണമിച്ച് ക്ഷമ അപേക്ഷിക്കാം, താങ്കളോടും, ആ വ്യാജനോടും.



കുടുംബക്കാരും ഗ്രാമക്കാരും ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങളാണ് ഞാൻ ചോദിക്കുന്നത് എന്ന് കരുതണം എന്ന് അപേക്ഷിക്കുന്നു.🙏🏼


ഇനി മറ്റു ചില വൈദികരുടെ കാര്യം പറയണ്ട. ശാസ്ത്രവിധി ഒന്നും വേണ്ട, ആരു വന്നാലും എന്തും അശാസ്ത്രീയം ആയി ചെയ്തുകൊടുക്കും എന്നാണ് കേൾക്കുന്നത്. കുറച്ചു ദിവസം മുന്പ് ഒരു പുലമുറിക്കൽ ചടങ്ങ് കണ്ടു.


എന്നാൽ ചിലർ നല്ല രീതിയിൽ തന്നെ പ്രവർത്തിക്കുന്നു.


വൈദികർ ഇത്രക്കും ആധപതിക്കരുതെന്നേ പറയാൻ ഉള്ളൂ. പലരും ഹിന്ദുക്കളെ തകർക്കാൻ നിൽക്കുമ്പോൾ അതിനുള്ള ദ്രവ്യം അശാസ്ത്രീയമായി കർമ്മങ്ങൾ ദ്രവ്യം വാങ്ങിച്ചിട്ടു ചെയ്തുകൊടുക്കരുത് എന്ന് അപേക്ഷിക്കുന്നു. പണ്ട് തമ്പ്രാക്കളും പെരുമ്പടപ്പു മൂപ്പിലും ഒക്കെ ഉണ്ടായിരുന്നു നിയത്രിക്കാൻ, ഇപ്പോൾ ആരാണ് ഉള്ളത്? ഇത് ചിന്തികേണ്ടതാണ്. എല്ലാവരും കർമ്മങ്ങൾ മറക്കുന്നു.


കോവിലകം തന്ത്രി - പാനാവൂർ പരമേശ്വരൻ നമ്പൂതിരി

ഇപ്പോൾ തന്ത്രിമ്മാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പലസ്ഥലത്തും തന്ത്രിമ്മാർ ഇരയാക്കപ്പെടുകയും ചിലസ്ഥങ്ങളിൽ തന്ത്രിമ്മാർ കപടത്തം നടത്തുന്നു എന്നും പറയപ്പെടുന്നു.


തന്ത്രി ഒരു ക്ഷേത്രത്തിനാണ്. അതാണ് പതിവ്. അപ്പോഴാണ് കോവിലകത്തിന് ഒരു തന്ത്രി? ഇത് തെറ്റാണ് എന്ന് പാനാവൂർ തന്ത്രി പറഞ്ഞിട്ടില്ല. ചിലപ്പോൾ ശരിയായിരിക്കാം. ഇപ്പോഴും ആ പദവി ഉണ്ട് എന്നുവേണം പറയാൻ. എന്താണ് അതിന്റെ logic എന്ന് മനസ്സിലാകുന്നില്ല. ദക്ഷിണ?



താങ്കളുടെ ഇല്ലക്കാരുടെ സമ്മതപ്രകാരം ആണോ ഇപ്പോഴും ആ പദവി വഹിക്കുന്നത്?



  • അങ്ങാണ് ആ വ്യാജനെ യോഗാതിരിപ്പാടാക്കിയത്?
  • ഏത് വിധിപ്രകാരം ആണ് അത്? 
  • ഏത് യോഗത്തിന്റെ ആണ്? 
  • എന്തറിഞ്ഞിട്ടാണ് അങ്ങ് ആ വ്യാജനെ യോഗാതിരിപ്പാടാക്കിയത്? ചരിത്രം അറിയുമോ? 
  • ആരാണ് യോഗാതിരിപ്പാട്? 
  • ആമേടമംഗലത്ത് നമ്പൂരിയേ എന്തിനാണ് വിഡ്ഢിവേഷം കെട്ടിപ്പിടിച്ച്?
  • ഈ യോഗാതിരിപ്പാട് നാമം വച്ചിട്ടാണ് ആ ചോരൻ പാവങ്ങളായ ഹിന്ദുക്കളെ പറ്റിക്കുന്നത്. അതിൽ താങ്കളും പങ്കാളി ആണോ? 


തന്ത്രി എന്നാൽ ക്ഷേത്രത്തിന്റെ ആചാര്യൻ. പക്ഷെ ചില തന്ത്രിമ്മാരുടെ പ്രവൃത്തികണ്ടാൽ പുരുഷാർത്ഥകൂത്തിലെ ചില പദങ്ങൾ ഓർമ്മ വരും.


ഇതിലൊക്കെ മൗനം പാലിച്ച അങ്ങ് ആ വ്യാജന്റെ കൂടെ ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടു നിൽക്കുന്നു എന്നു തന്നെ വേണ്ടേ മനസ്സിലാക്കാൻ?

ആ വ്യാജൻ ഹിന്ദുക്കളേയും മറ്റും പറ്റിക്കുന്നതിൽ താങ്കൾക്കും നേരിട്ടോ അല്ലാതെയോ പങ്കില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ചരിത്രബോധം ഇല്ലാത്തതാണോ താങ്കൾക്ക അതോ ദക്ഷിണ?


ഇതൊക്കെ വിധിപ്രകാരം ആണ് എന്നും ആ വ്യാജൻ വ്യാജനല്ല എന്നും തെളിയിച്ചാൽ ഞാൻ സാഷ്ടാംഗം പ്രണമിച്ച് ക്ഷമ അപേക്ഷിക്കാം, താങ്കളോടും, ആ വ്യാജനോടും.


കോവിലകം ഓതിക്കൻ - കോതമംഗലം വാസുദേവൻ നമ്പൂതിരി

ഒരാൾ വന്ന് പറയുകയാണ് "താങ്കളുടെ കുടുംബമാണ് ഞങ്ങളുടെ ഓതിക്കൻ" എന്നു പറഞ്ഞാൽ ഒരു സംശയം ഇല്ലാതെ വിശ്വസിച്ചു എന്നു പറഞ്ഞാൽ എനിക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടാണ്. 



താങ്കളാണ്ഈ വ്യാജനെ അദ്ദേഹത്തിന്റെ ശിഷ്യൻമ്മാരോടൊത്ത് 2022ൽ മുത്തച്ഛന്റെ ഇല്ലത്ത് ആനയിച്ച് കൊണ്ടുവന്നത്.


എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഇങ്ങനെ ആ കള്ളനെ ഒരോ സ്ഥലത്തും കൊണ്ടുപോയി ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടുനിൽക്കരുത്. 



പല സ്ഥലങ്ങളിലും വ്യാജന് access കൊടുക്കുന്നതും ഇദ്ദേഹമാണ് എന്നാണ് പലരും പറയുന്നത്.


കഷ്ടമാണ് ഒരു ഓതിക്കൻ ഇങ്ങിനെ ചെയ്യുന്നത്, അല്ലെങ്കിൽ അങ്ങ് പറയൂ ഇയാൾ വെട്ടത്ത് രാജവംശമാണ് എന്ന് എന്താണ് തെളിവ്? ഇയാൾ എങ്ങിനെയാണ് യോഗാതിരിപ്പാടായത്? എങ്ങിനെയാണ് വെള്ളാട്ടിരി ആവുന്നത്?


ഏതൊരാൾ വന്ന് ചോദിച്ചാലും എന്തും വിധി നോക്കാതെ ചെയ്തകൊടുക്കുന്നത് എന്തുകൊണ്ടാണ്? 


Dignity കളയാതിരിക്കണം...


മറ്റു പ്രമഖ നമ്പൂതിരിശ്രേഷ്ഠൻമ്മാർ

താഴെ ഉള്ള ചിത്രങ്ങളിൽ എനിക്ക് നേരിട്ടോ അല്ലാതെയോ അറിവുള്ളവർ ഇല്ല. പക്ഷെ ഇതിൽ പലരും നമ്പൂതിരിമ്മാരാണെന്ന് അറിയാം.








നമ്പൂതിരിമ്മാർ ക്ഷത്രിയരെ പണ്ട് നമസ്കരിക്കില്ല. ഇയാൾ മന്ത്രവും തന്ത്രവും അറിയുന്നവൻ അല്ല. ഇനി ഇപ്പൊ തുടങ്ങിയോ എന്ന് അറിയില്ല. പണ്ട് ഇതൊക്കെ പതിത്വം ആയിട്ടാണ് കരുതിയിരുന്നത്. 


എന്തായാലും ഹിന്ദുക്കളെ പറ്റിച്ചുണ്ടാക്കിയ പണം ദക്ഷിണ ആയി വാങ്ങിക്കുന്നത് ശരിയാണോ എന്ന് നമ്പൂതിരിമ്മാർ തന്നെ തീരുമാനിക്കൂ.പിന്നെ നമ്പൂതിരിമ്മാരെ കുറിച്ച് എനിക്ക് പറയാൻ എന്താണ് അവകാശം എന്നാൽ അതിന് തക്കതായ അവകാശം ഉണ്ടായിട്ടു തന്നെ എന്ന് വിചാരിക്കാം..


പുരുഷാർത്ഥകൂത്തിലെ ഈ ഭാഗം വിവരിച്ചിട്ടുകൊണ്ട് അവസാനിപ്പിക്കുന്നു. നമ്പൂതിരിശ്രേഷ്ഠർ ഇനിയും പുരുഷാർത്ഥകൂത്ത് കണ്ടിട്ടില്ലെങ്കിൽ കാണാൻ ശ്രമിക്കണം.


"നല്ല പാണ്ഡിത്യം അഭിനയിയ്ക്കുന്ന ചിലരുണ്ട്. ഒന്നിനെക്കുറിച്ചും അറിയില്ല്യ. പക്ഷേ എല്ലാം അറിയാമെന്നാണവരുടെ നാട്ട്യം. അവർക്ക് ഗ്രഹിതല്ല്യാത്തൊരു വിഷയവും കാണില്ല്യ. എന്തു ചോദിച്ചാലും സംശയിയ്ക്കാതെ ഉറച്ച സ്വരത്തിൽ സമാധാനം പറയും.


"ഉച്ചൈരുച്ചരിതവ്യം 

യൽ കിഞ്ചിദജാനതാപി പുരുഷേണ

മൂർഖാ വിശ്വസ്യന്തേ 

വിദൂഷാമപി സംശയോ ഭവതി."


ഒന്നും അറിയില്ലെങ്കിലും, സംശയിയ്ക്കാതെയുള്ള അത്തരം കപടപണ്ഡിതന്മാരുടെ ഉറക്കെയുള്ള സംഭാഷണം കേട്ടാൽ അറിവില്ല്യാത്തവർ ശര്യാ ണെന്നു വിശ്വസിയ്ക്കും. എന്നുതന്നെയല്ലാ, അറിവുള്ളവരും ഒന്നു വിഷമിയ്ക്കും. കാരണം, അവർക്കുകൂടി യാതൊരു ശങ്കയുമില്ലാതെ ഉറച്ച സ്വര ത്തിലുള്ള ആ വാക്കുകൾ കേട്ടാൽ ശര്യേരിക്ക്യാന്നു സംശയാവും"


ഇങ്ങിനെയൊക്കെ എഴുതാൻ എന്നേ പ്രേരിപ്പിക്കുന്നത് എന്റെ മുത്തച്ഛനാണ് എന്ന് എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട്.


ശ്രീ പൂർണ്ണത്രയീശ ശരണം

പഴയന്നൂർ ഭഗവതി ശരണം

🙏🏼


5 comments:

  1. കഷ്ടം തന്നെ

    ReplyDelete
  2. മൊത്തത്തിൽ പലരും പൈസ കിട്ടിയാൽ മതി എന്ന സ്ഥിതിയിലായി. സമൂഹത്തിലെ മറ്റുള്ളവരെപ്പോലെ ചില നമ്പൂതിരിമാരും ആയി എന്ന് പറഞ്ഞാൽ മതിയല്ലോ

    ReplyDelete
  3. ധനമോഹം കൊണ്ട് അധപതനം

    ReplyDelete