HE WHO RIDES A TIGER - MODUS OPERANDI - Part 2
ചരിത്രം അറിയാത്ത ശ്രേഷ്ഠരെ പറ്റിച്ചവൻ...
HE WHO RIDES A TIGER - കടുവ സവാരി നടത്തുന്നവൻ - By Bhabhani Bhattacharya - A Story of someone “RIDING THE TIGER of LIES and SOCIAL MANIPULATION".
| Front Cover of Bhabhani Bhattacharya's "HE WHO RIDES A TIGER" |
2009ൽ ഒരു ബംഗാളി സുഹൃത്തിനൊപ്പം നടത്തിയ ഒരു സംഭാഷണത്തിനു പിറ്റേ ദിവസം അദ്ദേഹം എനിക്ക് വായിക്കാൻ തന്ന പുസ്തകം ആണ് Bhabani Bhattacharya 1955ൽ എഴുതിയ "HE WHO RIDES A TIGER" (Jaico Publishing House). സാധാരണ ചരിത്ര, ആത്മകഥ പുസ്തകങ്ങൾ മാത്രം വായിക്കുന്ന എനിക്ക് ഈ നോവൽ വായിക്കാൻ താല്പര്യം ഉണ്ടായില്ല. പക്ഷെ സുഹൃത്തിന്റെ നിർബന്ധം കൂടിയപ്പോൾ വായിക്കേണ്ടി വന്നു. വായിച്ചു, ഒരു വിപ്ലവ നോവൽ, അന്ന് അതിൽ കൂടുതൽ ഒന്നും തോന്നിയില്ല.
"A Story of someone RIDING THE TIGER of LIES and SOCIAL MANIPULATION"
![]() |
| HE WHO RIDES THE TIGER of LIES and SOCIAL MANIPULATION. |
ഈ കഥ പാലക്കാട് കാവിൽപ്പാട് തെക്കുംപ്പുറം വെളുത്തേടത്ത് വീട്ടിൽ ശങ്കർ നിവാസിൽ മനോജ് ജി നായർ എന്ന പുളിക്കൽ ശങ്കരോടത്ത് കോവിലകം His Highness His Holiness VAZHUNNOR ബ്രഹ്മശ്രീ Dr. MANAVENDRA VARMAN YOGATHIRIPPAD alias MANAVENDRA SHARMAN VELLATTIRI G എന്ന അമ്പോറ്റി തമ്പുരാൻ എന്ന വ്യാജന്റെ ജീവിതവും ആയി മൂല ബിന്ദുവിൽ സാമ്യം ഉണ്ട്. Context വേറെ ആണെങ്കിലും വ്യാജന്റെ ജീവിതവും ആയി ഇതിന് ബന്ധം ഉണ്ട്.
![]() |
| പേര് മാറ്റങ്ങളുടെ പരമ്പര - എന്തിന്? |
"വാഴുന്നോർ", "വെള്ളാട്ടിരി" (വള്ളുവ കോന്നാതിരി), "വെട്ടത്ത് രാജാവ്", "യോഗാതിരിപ്പാട്", "പനയന്നൂർക്കാവ് നമ്പി", "പുളിക്കൽ ചെമ്പകശ്ശേരി", ആയ് രാജവംശാംഗം ഒക്കെ ആയി ഒരാൾ ഉണ്ട് എന്നും, അത് ചരിത്രപരമായി ഒരിക്കലും സംഭവിക്കില്ല "എന്ന വിവരം" ബോധ്യം ഉള്ളതുകൊണ്ട് കഴിഞ്ഞകൊല്ലം ഒരു audio message അയച്ചപ്പോഴും ഈ നോവലും ആയി ബന്ധം ഒന്നും മനസ്സിൽ തോന്നിയില്ല. ആ "ബോധ്യം" ബഹുമാനപ്പെട്ട ചെറുമുക്ക് വൈദികനും, ബഹുമാനപ്പെട്ട പാനാവൂർ തന്ത്രിക്കും, ബഹുമനപ്പെട്ട കോതാങ്ങലത്ത് ഓതിക്കനും, യോഗക്ഷേമസഭ, ക്ഷത്രിയ ക്ഷേമ സഭയും മറ്റു പല പ്രമുഖ ഹിന്ദുക്കൾക്കും അറിയില്ല എന്ന് ആലോചിക്കുമ്പോൾ "കഷ്ടം" എന്നു തന്നെ തോന്നി.
![]() |
| മനോജ് തന്നെ എഴുതിയ ചരിത്രം. |
എനിക്ക് അപ്പോഴും മനസ്സിലായില്ല എന്തിനാണ് വ്യാജൻ മനോജ് ഇത്രേം പേരുകൾ മാറ്റാനും, ഒരു അർഹതയും ഇല്ലാത്ത വെള്ളാട്ടിരി (വള്ളുവ കൊന്നാതിരി), വാഴുന്നോർ, വെട്ടത്ത് രാജാവ്, യോഗാതിരിപ്പാട് എന്ന പദവികൾ തനിക്ക് തന്നെ നൽകാൻ ഉണ്ടായ ആ മാനസികാവസ്ഥ.
"എനിക്ക് അപ്പോഴും മനസ്സിലായില്ല എന്തിനാണ് ആ വ്യാജൻ മനോജ് ഇത്രേം പേരുകൾ മാറ്റാനും, ഒരു അർഹതയും ഇല്ലാത്ത വെള്ളാട്ടിരി (വള്ളുവ കൊന്നാതിരി), വാഴുന്നോർ, വെട്ടത്ത് രാജാവ്, യോഗാതിരിപ്പാട് എന്ന പദവികൾ തനിക്ക് തന്നെ നൽകാൻ ഉണ്ടായ ആ മാനസികാവസ്ഥ"
തട്ടിപ്പ് മാത്രമാണ് ഉദ്ദേശം എന്നാണ് കരുതിയത്.
പക്ഷെ, രണ്ടുമൂന്ന് audio message viral ആയപ്പോൾ എന്നെ പലരും (അയാളുടെ ബന്ധുക്കളും, മുൻ ഭക്തരും, സ്കൂൾ കുട്ടിക്കാല കൂട്ടുകാരും, മുൻ ശിഷ്യരും ഒക്കെ) ഈ വ്യാജന്റെ ചരിത്രം പറയാൻ തുടങ്ങി, WhatsApp messages, calls വഴി.
അതിൽ പുറത്തുപറയാൻ പറ്റുന്നതൊക്കേയും, അസഭ്യം അല്ല എന്ന് എനിക്ക് തോന്നിയതും പലപ്പോഴായി ഞാൻ പങ്കവച്ചിട്ടും ഉണ്ട്.
കുറച്ച് ആഴ്ചകൾ കഴിഞ്ഞാണ് എനിക്ക് ഞാൻ 2009ൽ വായിച്ച "HE WHO RIDES A TIGER" ഓർമ്മ വന്നത്.
ഇനി മനോജിനെ കുറിച്ച് പറയാം
പറയപ്പെടുന്നത് മനോജിന്റെ കുട്ടിക്കാലം അത്ര രസകരമായിരുന്നില്ല എന്നാണ്. ഒരു വ്യത്യസ്ത സ്വഭാവമുള്ള ആൺകുട്ടി ആയിരുന്നു എന്നാണ് പറയുന്നത്. അക്കാലത്ത് ചില നാട്ടുകാരും സഹപാഠികളും ഈ പ്രത്യേകത കാരണം മനോജിനെ കളിയാക്കുമായിരുന്നു. അതു പോലെ വീട്ടിലും ഇവന് അവഗണന തന്നെ ആയിരുന്നു. വ്യത്യസ്ത സ്വഭാവം ഉള്ളത് കൊണ്ട് അച്ഛനും ഇവനെ അത്രയ്ക്ക് പിടിപ്പ് ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. അപ്പോഴും അയാളുടെ മുത്തശ്ശി ആയിരുന്നു ശരണം.
![]() |
| മനോജും മുത്തശ്ശിയും |
പത്തിൽ തോറ്റ് ഏതോ workshopലൊ മറ്റോ തൃശ്ശൂരിൽ ഇവൻ ഒരു 3 കൊല്ലത്തോളും ആയിരുന്നു എന്നാണ് പറയുന്നത്. അത്ര വ്യക്തതയില്ല ആർക്കും.
![]() |
| മനോജ് കാലങ്ങളിലൂടെ. |
എവിടെ ആയിരുന്നുവൊ അവിടുന്ന് ഒരു കൂട്ടുകാരന്റെ ഒപ്പം നാട്ടിൽ വന്ന് സർപ്പപൂജ തുടങ്ങി. കാലാകാലങ്ങളിൽ കഥകൾ മേഞ്ഞ് ശർമ്മയും വർമ്മയും ആയി. ഒരു സർപ്പക്കാവ് ക്ഷേത്രം ആയി പണിത് കഥകൾ മേഞ്ഞു മേഞ്ഞു Retd. HIGH COURT JUSTICEഉം, നഗരസഭ CHAIRPERSONഉം ഒക്കെ രക്ഷാധികാരി ആയുള്ള ക്ഷേത്രം വരെ എത്തി, വെള്ളാട്ടിരിയും വെട്ടത്തുരാജാവും ആയി, വാഴുന്നോരും യോഗാതിരിപ്പാടും പനയന്നൂർക്കാവ് നമ്പിയും വരെ ആയി. രാജർഷിയും ബ്രഹ്മശ്രീയും Doctorateഉം വരെ സ്വയം കല്പിച്ചു നൽകി.
മണ്ണറശ്ശാലയ്ക്കും കൊടുങ്ങല്ലൂരിനും ബദലായി ക്ഷേത്രാചാരങ്ങൾ തുടങ്ങി.
ആർക്കും അറിയാത്ത സർപ്പയജ്ഞം നടത്തി. കൂറേ പാവങ്ങളെ വിഡ്ഢിവേഷം കെട്ടിച്ചു.
പട്ടാളത്തിൽ ആയിരുന്ന മുത്തച്ഛന് കിട്ടാത്ത ബഹുമതി വരെ വാങ്ങിച്ചു നൽകി. പല ചോമാതിരിമ്മാരും, തന്ത്രിമ്മാരും, ഓതിക്കൻമ്മാരും അവൻ ഉണ്ടാക്കിയ പണം കണ്ട് ഓച്ഛാനിച്ചു നിന്നു. ക്ഷത്രിയക്ഷേമസഭയും യോഗക്ഷേമസഭയും സാമന്ത ക്ഷത്രിയ സഭയും മറ്റും അംഗത്വം കൊടുത്തു. മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഒരു വ്യക്തിയുടെ ഭാര്യ PRO ആയി. പല പല കലാകാരൻമ്മാരും അവന്റെ അടുത്ത ചെല്ലാൻ ആഗ്രഹിച്ചു, പട്ടും വളയും വാങ്ങാനും മറ്റും ആഗ്രഹിച്ചു.
![]() |
| Retired High Court Justice രക്ഷാധികാരി, ഒപ്പം Democratically Elected representative. |
"പല ചോമാതിരിമ്മാരും, തന്ത്രിമ്മാരും, ഓതിക്കൻമ്മാരും അവൻ ഉണ്ടാക്കിയ പണം കണ്ട് ഓച്ഛാനിച്ചു നിന്നു"
ഇതാണ് അവൻ ഉണ്ടാക്കിയ ചരിത്രം. എന്തിനാണ്?
അവന് ലഭിച്ച അവഗണനയും കളിയാക്കലും മാറ്റിയെടുക്കാൻ - അതിന് ഏറ്റവും നല്ലത് ഭക്തിയും അതിനോടനുബന്ധിച്ചുള്ള പദവിയും ആണ് എന്ന് അവൻ തിരിച്ചറിഞ്ഞു. അങ്ങിനെയാണ് ഈ കഥ ചമയ്ക്കൽ തുടങ്ങിയത്.
അത് തന്നെയാണ് അവനെ മനിശ്ശേരി മനയിലേക്ക് ദത്തെടുക്കാം എന്ന് ഒരു വ്യാജ സ്ത്രീ പറഞ്ഞപ്പോൾ 68 ലക്ഷം എടുത്ത് വീശിയതും. News Report
ആ നുണകൾ ഞാൻ പുറത്തു കൊണ്ടുവരുന്നതു വരെ അത് ഭംഗിയായി തുടർന്നു.
![]() |
| Retired DGPയുടെ ഒപ്പം. |
Retired Judges, Retired IPS officers, Municipality Chariperson, മറ്റു Democratically elected വ്യക്തികൾ, തൃശ്ശൂർ ബ്രഹ്മസ്വം മഠത്തിലെ മൂപ്പിൽ സ്വാമിയാർ, ചോമാതിരിമ്മാർ, തന്ത്രിമ്മാർ, ഓതിക്കൻമ്മാർ, പ്രധാന ക്ഷേത്രങ്ങളിലെ മേൽശാന്തിമ്മാർ, യോഗക്ഷേമ സഭ ഭാരവാഹികൾ, തിരുവിതാംകൂർ രാജകുടുംബാംഗംങ്ങൾ, അങ്ങിനെ പല പല കേമൻമ്മാരും പലരും ഇവന്റെ മുമ്പിൽ തൊഴുതു, ഈ കള്ളന്റെ മുമ്പിൽ, ചിലർ സാഷ്ടാംഗം നമസ്കരിച്ചു, ചിലർ നല്ല പോലെ പണം കൈപ്പറ്റി.
ഞാൻ അവന്റെ കള്ളത്തരം പുറത്തു കൊണ്ടുവന്നിട്ടും അവരെ അറിയിച്ചിട്ടും ചിലർ ഇപ്പോഴും അവിടെ പോകുന്നു, സഹകരിക്കുന്നു, മനുഷ്യരെ പറ്റിച്ചുണ്ടാക്കിയ പണം വാങ്ങുന്നു, ഒരു ethicsഉം മനഃസാക്ഷിയും ഇല്ലാതെ.
അവനെ കളിയാക്കിയിരുന്ന നാട്ടുക്കാർ ഇപ്പോൾ അവന്റെ മുമ്പിൽ കൈകൂപ്പി തൊഴുന്നു, പണം കൊടുക്കുന്നു.
അതാണ് ഇവന്റെ അവസ്ഥ.
ഇനി Bhabhani Bhattacharyaയുടെ കഥയുടെ സാരം നോക്കാം
“He who Rides A Tiger” എന്ന നോവൽ 1940കളുടെ തുടക്കത്തിൽ ബംഗാളിൽ നടന്ന മഹാദുരിതമായ ക്ഷാമവും സാമൂഹിക കലഹവുമാണ് പശ്ചാത്തലമാക്കുന്നത്. ഈ കഥ Kalo എന്ന കൊല്ലന്റെ ജീവിതത്തെയും, അവന്റെ മകൾ ചന്ദ്രലേഖയെയും കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. അവർ അത്യന്തം ദാരിദ്ര്യത്തെയും ജാതിയാധിഷ്ഠിതമായ അവമതിപ്പിനെയും എതിർത്ത് പോരാടുകയാണ്.
വിശപ്പിനെത്തുടർന്നുണ്ടായ ചെറിയൊരു മോഷണക്കുറ്റത്തിന് തടവിലാകുമ്പോൾ Kaloയുടെ നിർദോഷത തകരുന്നു. സമൂഹം തന്റെ മാന്യതയെ നിഷേധിക്കുകയും അവനെ അപമാനിക്കുകയും ചെയ്തതിന്റെ പ്രതികാരം ചെയ്യാനുള്ള ആഗ്രഹം അവനിൽ വളരുന്നു. ജയിലിൽ കണ്ടുമുട്ടിയ ഒരാളുടെ പ്രചോദനത്തോടെ, ഏറെക്കാലമായി തന്നെ അടിച്ചമർത്തിയിരുന്നവർക്കെതിരെ Kalo പോരാടാൻ തീരുമാനിക്കുന്നു.
പിന്നീട് അവൻ ഒരു ബ്രാഹ്മണ പുരോഹിതനായി നടിച്ച് വ്യാജ അത്ഭുതങ്ങൾ കാട്ടി അധികാരവും സാമൂഹിക സ്ഥാനവും നേടുന്നു. അവനെ ശിക്ഷിച്ച Judgeഉം, കളിയാക്കിയവുരും വരെ അവന്റെ മുമ്പിൽ കൈകൂപ്പി തൊഴുന്നു, നമസ്കരിക്കുന്നു.
"പിന്നീട് അവൻ ഒരു ബ്രാഹ്മണ പുരോഹിതനായി നടിച്ച് വ്യാജ അത്ഭുതങ്ങൾ കാട്ടി അധികാരവും സാമൂഹിക സ്ഥാനവും നേടുന്നു"
എന്നാൽ ഈ പുതുതായി നേടിയ അധികാരത്തിന്റെയും സമ്പത്തിന്റെയും വില അവന്റെ മനസ്സിന് വളരെ ഭാരം തന്നെയായിരുന്നു. ഒരിക്കൽ തന്നെ നിരസിച്ചവരെ തന്റെ പാദങ്ങളിൽ വീഴ്ത്താനായിട്ടും, ദരിദ്രരുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നതിൽ Kalo ആഴത്തിലുള്ള വേദന അനുഭവിക്കുന്നു. കഥ വികാരാത്മകമായ വഴിത്തിരിവിലെത്തുന്നത്, Kalo തന്റെ സ്വന്തം മകളായ ചന്ദ്രലേഖയെ ഒരു വേശ്യാലയത്തിൽ കണ്ടുമുട്ടുമ്പോഴാണ്. അതിലൂടെ അവൻ തന്റെ നൈതികതയെയും (Ethics) സാമൂഹിക ഉത്തരവാദിതവും ചോദ്യം ചെയ്യാൻ തുടങ്ങുന്നു.
അവസാനമായി, Kalo തന്റെ വഞ്ചന പൊതു ആയി സമ്മതിക്കുന്നു — കപടതയുടെ ജീവിതം തുടരുന്നതിനേക്കാൾ സത്യസന്ധതയെ തെരഞ്ഞെടുക്കുന്നു.
Conclusion
Bhabani Bhattacharyaയുടെ കഥയും ആ വ്യാജൻ മനോജ് യോഗാതിരിപ്പാടിന്റെ ജീവിതവും തമ്മിൽ സാമ്യം ഇല്ലേ?
"Manoj's story is of someone “RIDING THE TIGER” of LIES and SOCIAL MANIPULATION"
ഇനി മനോജിന്റെ മാനസികനില വായനക്കാർക്ക് തീരുമാനിക്കാം അയാൾ Pathalogical Liar ആണോ എന്ന്?
ഇതോടെ ഈ കള്ളനെ കുറിച്ച് ഉള്ള എല്ലാ വിവരങ്ങളും ഞാൻ പങ്കുവച്ചു എന്ന് വിശ്വസിക്കുന്നു. ഈ കള്ളന്റെ കഥയും ഒരു പുസ്തകമാക്കിയാലോ എന്നൊരു ആലോചന, അതു കൊണ്ട് ഇനി ആ രീതിയിൽ ആവും ശ്രമം.
നന്ദി. 🙏🏼













No comments:
Post a Comment