വെച്ചുനമസ്കാരം
![]() |
| Maharaja Rama Varma's (Chowarayil Theepetta Valiya Thampuran) 60th Birthday. Photo from https://www.cochinroyalhistory.org/ |
കൊച്ചി രാജ്യത്ത് വലിയതമ്പുരാനായിരിക്കേ, അമ്മത്തമ്പുരാൻ അന്തരിച്ചാൽ അവരുടെ ശ്രാദ്ധദിനത്തിൽ വലിയതമ്പുരാൻ ബ്രാഹ്മണപ്രീതിക്കായി നടത്തുന്ന വൈദികച്ചടങ്ങാണ് വെച്ചുനമസ്കാരം.
മഹാരാജാവിന്റെ തിരുനാളിനും വെച്ചുനമസ്കാരം പതിവുണ്ടായിരുന്നു. ഈശ്വരന്മാരെപ്പോലെ ബ്രാഹ്മണരേയും പൂജാദിദാന കർമ്മങ്ങൾകൊണ്ട് പ്രസാദിപ്പിച്ചു വന്ന അതീത കാലത്തിന്റെ ഒരു സവിശേഷതയായിരുന്നു ഈ ചടങ്ങ്.
വെച്ചുനമസ്കാരം കർമ്മികൾക്കും ഭട്ടതിരിമാർക്കുമുണ്ട്. പടിഞ്ഞാറ്റിയിലോ തെക്കിനിയിലോ വിളക്കും നിറപറയും വെച്ച് ആവണപ്പലകകൾ നിരത്തിയിടുന്നു. രാവിലെയെങ്കിൽ കിഴക്കോട്ടും വൈകിട്ടെങ്കിൽ പടിഞ്ഞാട്ടുമായി ആവണപ്പലകയിൽ കർമ്മികൾ ഇരിക്കുന്നു. വിളക്കിനു സമീപമിട്ടിരിക്കുന്ന ആവണപ്പലകയിൽ പണക്കിഴിയും വെറ്റിലടയ്ക്കയും വെച്ച് നാക്കില എടുത്തുവെച്ചതിനുശേഷം വെച്ചുനമസ്കാരം ചെയ്യുന്ന ആൾ ഇരിക്കുന്ന ബ്രാഹ്മണരെ പ്രദക്ഷിണം വെച്ച് മൂന്നുതവണ നമസ്കരിക്കുന്നു. പ്രദക്ഷിണം തുടങ്ങി നമസ്കാരം കഴിയുംവരെ എല്ലാവരും കൈകൊട്ടിക്കൊ ണ്ടിരിക്കും. നമസ്കരിച്ചിരുന്നാൽ, കർമ്മികൾ ഓരോരുത്തരായി എഴുന്നേറ്റ് നാക്കിലയിലെ പണം കെകൊണ്ട് തൊട്ട്, ഇരിക്കുന്നവരെ അനുഗ്രഹിക്കുന്നു.
- പുരാണമഞ്ജരിയിൽ നിന്ന്
Published in Madhava Kalyan monthly magazine in 1997


No comments:
Post a Comment