Thursday, 11 August 2022

വീണ്ടുമൊരു തമ്പുരാൻ ഫലിതം

വീണ്ടുമൊരു തമ്പുരാൻ ഫലിതം -----------------------------

മൂന്നുനാലു കൊല്ലം കഴിഞ്ഞു കേരളത്തിൽ സ്ഥിരതാമസമല്ലാത്ത നാലാംക്ലാസ്സുവരെ മാത്രം മലയാളം പഠിച്ച ഒരു കൊച്ചീആൺവഴിതമ്പുരാൻ നാട്ടിലെത്തിേ നേത്യാരമ്മയൊടുകൂടി പല പല ദേശങ്ങളും നാടുകളും റോഡുമാർഗം സഞ്ചരിച്ചു.

സർവത്ര കുണ്ടുകളും കുഴികളും അനുഭവിച്ച ഇരുവർക്കും സഹിക്കവയ്യാതായി. ഒരു ദിവസം അസഹ്യമായ കുഴികളുള്ള ഒരു വഴിയൽ കൂടി യാത്രചെയ്യുമ്പോൾ:

നേത്യാരമ്മ: എന്തേ റോഡുകളിൽ ത്ര കുഴികൾ? രാഷ്ട്രീയക്കാരന് വിലയുള്ള വലിയ വണ്ടികളിൽ സുഖായിട്ട് ഞെളിഞ്ഞിരുന്നു പോകാം, സാധാരണക്കാരന്റെ കാര്യാണ് കഷ്ടം

തമ്പുരാൻ: പണ്ടൊക്കെ റൊഡുകളുടെ ഇരുവശവും ചായക്കട, സസ്യാഹാരം, ഭോജനം, കഞ്ഞി എന്നിങ്ങിനെയൊക്കെയല്ലേ എഴുതിവെച്ചിരുന്നത്. നെടുമ്പാശേരി എയർപ്പോർട്ടു വിട്ടാൽ ഇടപ്പള്ളിയെത്തണം ഒരു സസ്യാഹാരഭോജനശാല കാണാൻ. പണ്ട് സുലഭമായിരുന്ന സസ്യാഹാരഭോജനശാലകൾക്കു പകരം ഇപ്പൊ കണ്ടോ, കുഴിമാന്തി കുഴിമാന്തിന്നു മാത്രേ കാണുള്ളൂ. ത്രേം കുഴുമാന്താനുള്ള സ്ഥലം റോഡിലുമാത്രല്ലേള്ളൂ, അതന്നെ കാരണം കുഴികൾ കൂടാൻ. നാടിന്റെ അവസ്ഥ പോയപോക്കേ...

എന്ന് പറഞ്ഞു തമ്പുരാൻ നേത്യാരമ്മയെ സമാധാനിപ്പിച്ചു....

ശൂഭം

അടിക്കുറുപ്പ്: ചിരിക്കണെങ്കിൽ ആവാം, അല്ലെങ്കിൽ കരയാം... പണ്ടത്തെ ഫലിതം 1, 2

No comments:

Post a Comment