Sunday, 10 August 2025

മരുമക്കളുടെ കൊച്ചമ്മാമൻ

ഇന്ന് മകരമാസത്തിലെ മകയിരം, ശശിയമ്മാമന്റെ ശ്രാദ്ധം. January 23, 2013നാണ് ശശിയമ്മാമൻ അന്തരിച്ചത്. 

കഴിഞ്ഞകൊല്ലം അന്തരിച്ച Professor കെ. ടി രവിവർമ്മ എഴുതിയ "മരുമക്കത്തായം" എന്ന പുസ്തകം വായിച്ചാണ് കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ theory ഞാൻ മനസ്സിലാക്കിയത്. 

എന്നാൽ അതിനും വളരെ മുന്പ് ഞാൻ എന്താണ് മരുമക്കത്തായം, എങ്ങിനെയാണ് മരുമക്കത്തായം വേണ്ടതെന്ന് ഞാൻ മനസ്സിലാക്കി. അത് അദ്ദേഹത്തിന്റെ ചിറ്റമ്മയുടെ മകനും എന്റെ കൊച്ചമ്മാനും ആയ Captain ശശിധരൻ തമ്പുരാനിൽ നിന്നാണ്.

ശശിയമ്മാമനും ഞാനും

എന്റെ കുട്ടിക്കാലത്ത്, ഓർമ്മവച്ചപ്പോൾ എന്നെ ഒക്കത്തിടുത്തിട്ടുള്ളത് ശശിയമ്മാമനാണ്, അച്ഛനും അമ്മയും പോലും വളരെ വിരളമായി, ചിലപ്പോൾ തോളത്തും ഇരുത്തും. കുട്ടിക്കാലത്ത് സാമന്യത്തിലധികം ഭാരമുണ്ടായിരുന്ന എന്നെ എന്തിനാണ് ഇങ്ങിനെ എടുക്കുന്നതെന്നാരെങ്കിലും ചോദിച്ചാൽ ശശിയമ്മാമൻ പറയും - "ഇവനല്ലേ എന്നേ കൊണ്ടുപോകേണ്ടത്, ഇപ്പൊ ഞാൻ ഇവനെ എടുക്കുന്നു, അത്രേള്ളൂ." കുട്ടിക്കാലത്ത് ഒരിക്കലും എന്താണ് ശശിയമ്മാമനുദ്ദേശിച്ചത് എന്നു മനസ്സിലായിരുന്നില്ല.

എന്നെ മാത്രമല്ല, എല്ലാ മരുമക്കളേയും ശശിയമ്മാമന് വാത്സല്യമായിരുന്നു, സ്നേഹമായിരുന്നു. മരുമക്കൾക്കുവേണ്ടി കഴിയുന്നത് എന്തും ചെയ്തുകൊടുക്കുമായിരുന്നു.

ഈ പത്തു വർഷത്തിൽ ഒരു ദിവസമെങ്കിലും ശശിയമ്മാമനെ ഓർക്കാതിരുന്നിട്ടുണ്ടോ എന്ന് സംശയമാണ്. 🙏🏼

Original Facebook Post in February 2023

വലിയമ്മാമ്മൻ: Rama Varma Kunjappan Thampuran

ഇന്ന് കർക്കിടകമാസത്തിലെ അവിട്ടം. എന്റെ വലിയമ്മാമ്മൻ ശ്രീ രാമവർമ്മ കുഞ്ഞപ്പൻ തമ്പുരാന്റെ ജന്മനക്ഷത്രം. വലിയമ്മാമ്മൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇന്ന് "ശതാഭിഷേകം" ആകുമായിരുന്നു.

വലിയമ്മാമ്മൻ

കൊച്ചിരാജകുടുംബത്തിലെ ഇപ്പോഴത്തെ നാലു താവഴികളിൽ ആദ്യത്തെ താവഴി ആയ പടിഞ്ഞാറേ കോവിലകം താവഴിയിലെ വലിയ പടിഞ്ഞാറേ കോവിലകത്തെ കാവുതമ്പുരാന്റേയും വെട്ടത്ത് പയ്യൂർമന കൃഷ്ണൻ നമ്പൂതിരിപ്പടിന്റേയും മുത്തമകനാണ്.

വലിയമ്മാമ്മൻ ജനിക്കുമ്പോൾ അമ്മൂമ്മയുടെ അമ്മാമ്മൻ മിടുക്കൻ തമ്പുരാനായിരുന്നു കൊച്ചി മഹാരാജാവ്.

അമ്മൂമ്മ, മുത്തച്ഛൻ, വലിയമ്മ, കൊച്ചമ്മാമ്മൻ, വലിയമ്മാമ്മൻ - 1950യിൽ എടുത്ത ചിത്രം

തൃപ്പൂണിത്തുറയിലെ വിദ്യാഭ്യാസത്തിനു ശേഷം pre-university മഹാരാജാസിലും പിന്നെ തൃശ്ശൂർ Engineering Collegeൽ നിന്നും Electrical Engineeringൽ ബിരുദം നേടി കുറച്ചു കാലം Palakkad NSS Engineering Collegeൽ Lecturer ആയി ജോലി ചെയ്ത ശേഷം FACTയിൽ ചേര്‍ന്നു. 2001ൽ Chief Engineer, FEDO ആയിട്ട് retire ചെയ്തു.

വലിയമ്മാമ്മനും അമ്മയും ചിറ്റമ്മമ്മാരും

ദീർഘ കാലം കൊച്ചി Palace Administration Board അംഗവും, ഏകദേശം പന്ത്രണ്ട് കൊല്ലം President സ്ഥാനത്തും ഉണ്ടായിരുന്നു വലിയമ്മാമൻ.

വലിയമ്മാമ്മനും വലിയമ്മായിയും

തൃപ്പൂണിത്തുറയിലെ പുത്തൻ ബംഗ്ലാവ് ക്ഷേത്രത്തിൽ പൂർണ്ണത്രയീശന്റേയും പഴയന്നൂർ ഭഗവതിയുടേയും പുനഃപ്രതിഷ്ഠ നടത്തിയത് വലിയമ്മാമ്മൻ ക്ഷേത്രത്തിന്റെ ചുമതല എടുത്ത ശേഷം ആയിരുന്നു (1980കളുടെ അവസാനം ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണം പോയിരുന്നു). 

മറ്റു Board അംഗങ്ങളുടേയും അനിയന്‍ ശശിയമ്മാമന്റെ സഹായത്തോടെ പരിമിതമായ fund വച്ചും അവിടെ പല അറ്റകുറ്റ പണികളും നടത്തി ക്ഷേത്രം ചിതൽ പിടിച്ചു നശിക്കുന്നതിലും നിന്നും സംരക്ഷിക്കാൻ മുൻകൈ എടുത്തു.

തൃശ്ശൂർ ശക്തൻതമ്പുരാൻ കോവിലകം Governmentന് വിട്ടു കൊടുത്തതിനു ശേഷം  negotiations നടത്തിയതിലും വലിയമ്മാമ്മൻ PAB പ്രസിഡന്റ് ആയ സമയത്താണ്.

2000ന്റെ ആദ്യ കൊല്ലങ്ങളിൽ ശ്രീ പൂർത്തത്രയീശ സേവാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ കണ്ട് ബഹുമാനപ്പെട്ട High Court നിർദേശപ്രകാരം ശ്രീ പൂർത്തത്രയീശ ക്ഷേത്രത്തിലെ ഉപദേശക സമിതി ഉണ്ടാക്കിയപ്പോൾ ഒരു കൊല്ലം സമിതി President ആയും വലിയമ്മാമ്മൻ ഉണ്ടായിട്ടുണ്ട്.

വലിയമ്മാമ്മൻ പല സാമൂഹിക സാംസ്കാരിക പരിപാടികളിലും കൊച്ചി രാജകുടുബത്തെ പ്രതിനിധീകരിച്ച് പോകുന്ന സമ്പ്രദായം തുടങ്ങിവച്ചു, അതിന് മുന്പുള്ള PAB പ്രസിഡന്റുമാർ സ്വതേ അങ്ങിനെ പോവുക കുറവായിരുന്നു.

ഇതിലെല്ലാമുപരിയായി വലിയമ്മാമ്മൻ 1980sൽ ഓർമ്മയിൽ നിന്നും വരച്ച 1960sൽ പൊളിച്ച വലിയ പടിഞ്ഞാറേ കോവികം നാലുകെട്ടും ഒപ്പം ഉള്ള കെട്ടിടസമുച്ചയങ്ങളുടേയും sketch ആണ് എക്കാലത്തേയും നിധി ആയി ഞങ്ങൾ സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മൂമ്മയുടെ അച്ഛൻ പനമന നമ്പൂതിരി പണികഴിപ്പിച്ചതാണ് ആ സമുച്ചയം. 

അന്ന് തൃപ്പൂണിത്തുറയിൽ ശ്രീപൂർണ്ണത്രയീശ ക്ഷേത്രവും, അമ്മ തമ്പുരാൻ കോവിലകവും പുത്തൻ ബംഗ്ലാവ് പാലസ്സും ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവും വലിയ കോവിലക സമുച്ചയമായിരുന്നു വലിയ പടിഞ്ഞാറേ കോവിലകം.

മൂന്നു നില മാളിക

തൃപ്പൂണിത്തുറയിലെ തന്നെ പഴക്കം ചേര്‍ന്ന മൂന്നു നില മാളികളിൽ ഒന്നും അതിൽ പെടും. മൂന്നാം നിലയിലേക്ക് ഗോവണി വഴി രണ്ടാം നിലയിൽ ഇറങ്ങാതെ direct access ഉണ്ടായിരുന്നു. ഇന്ന് അത് common ആണെങ്കിലും അന്ന് അങ്ങിനെയല്ല. ഈ construction കാണാൻ പലരും ഇവിടെ വന്നിരുന്നു എന്ന് പറയപ്പെടുന്നു. ഈ കെട്ടിടങ്ങൾ 1850കളിൽ ഒരു ചതുപ്പ് നിലത്താണ് പണികഴിപ്പിച്ചത് എന്നും പറയുന്നു.

ഞാൻ 2014ൽ Australiaയിലേക്ക് immigrate ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോൾ ആൺ മരുമക്കളാരും ഇന്ത്യയിൽ ഇല്ലല്ലൊ എന്ന കാര്യം വലിയമ്മാമ്മൻ, സഹോദരി ആയ എന്റെ വലിയമ്മയുടെ അടുത്ത് പറഞ്ഞിരുന്നു. അതിനർത്ഥം, ആൺമക്കളുണ്ടായാലും മരുമക്കളാണ് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടത് എന്ന മരുമക്കത്തായ സമ്പ്രദായ നിർബന്ധം കൊണ്ടാവാം അത്.

2014ൽ Palace Administration Board President സ്ഥാനം ഒഴിഞ്ഞ വലിയമ്മാമ്മൻ 2016 അവസാനം ആയപ്പോഴേക്കും bedridden ആയി.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം 2018 Januaryയിൽ ഞാൻ vacation വേണ്ടി നാട്ടിൽ എത്തിയപ്പോഴാണ് വലിയമ്മാമ്മൻ, ഏതോ നിശ്ചയം പോലെ, 76ആം വയസ്സിൽ തീപ്പെട്ടത്. അതുകൊണ്ട് വലിയമ്മാമ്മന്റെ ആഗ്രഹം പോലെതന്നെ എനിക്ക് എല്ലാ കർമ്മങ്ങളും നല്ലതുപോലെ ചെയ്യാൻ പറ്റി.




വെള്ളിയാഴ്ച August 8ന് ആയിരുന്നു ജന്മദിനം

🙏🏼


Monday, 4 August 2025

നമ്പ്രഷ്ഠാതിരി കെട്ടിലമ്മ

Software Developers CODE ചെയ്യുമ്പോൾ സ്ഥിരം ഉപയോഗിക്കുന്നതാണ് COPY-PASTE, അല്ലെങ്കിൽ CTRL+C, CTRL+V.

ഇതിലെ പ്രശ്നം എന്താന്നുവച്ചാൽ ഒരു സ്ഥലത്തുള്ള തെറ്റുകൾ മറ്റേ സ്ഥലത്തും വരും. അതാണ് ദീപയടിയുടെ, ക്ഷമിക്കണം, കോപ്പിയടിയുടെ പ്രശ്നം.

അതു പോലെതന്നെയാണ് എത്ര വലിയ കള്ളനായാലും ഒരു തരി തെളിവ് ബാക്കി വെയ്ക്കും. ഇവിടെ നമ്മുടെ വ്യാജൻ ഒരു മല തന്നെ ബാക്കി വച്ചിട്ടുണ്ട്. അതിൽ ഒന്ന് താഴെ കൊടുക്കുന്നു.

പാലക്കാട്ട് ഒലവക്കോടിന് അടുത്തുള്ള തെക്കുംപ്പുറം വെളുത്തേടത്ത് വീട്ടിൽ ശങ്കർ നിവാസിൽ മനോജ് ജി നായർ എന്ന പുളിക്കൽ ശങ്കരോടത്ത് കോവിലകം His Highness His Holiness VAZHUNNOR ബ്രഹ്മശ്രീ Dr. MANAVENDRA VARMAN YOGATHIRIPPAD alias MANAVENDRA SHARMAN VELLATTIRI G എന്ന അമ്പോറ്റി തമ്പുരാൻ എന്ന കള്ളൻ പറയുന്നത് അയാൾ വെട്ടത്ത് രാജാവാണെന്നാണല്ലോ.

പക്ഷെ ശ്രീ തിരൂർ ദിനേശ്audioൽ നിസ്സംശയം പറയുന്നുണ്ടല്ലൊ അദ്ദേഹത്തിന്റെ "വെട്ടത്തുനാട് - ഐതിഹ്യവും ചരിത്രവും"എന്ന പുസ്തകം വായിച്ചിട്ടാണ് ഇവൻ കഥ ഉണ്ടാക്കിയത് എന്ന്. അതിനുള്ള തെളിവും അദ്ദേഹം പറയുന്നുണ്ട്.

ഇവൻ പറയുന്നത് ഇവന്റെ മുത്തശ്ശി പറഞ്ഞുകൊടുത്ത കഥയാണ് എന്ന്. ഇവൻ അത് പുറത്തു പറയുന്നത് അവരുടെ മരണശേഷവും. കാരണം വയസ്സായ മുത്തശ്ശിയെ ഈ കഥ പഠിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടോ അതോ ഈ പറഞ്ഞ പുസ്തകം പുറത്തു വന്നത് അവരുടെ മരണശേഷം ആവും.

വെട്ടത്തുനാട് - ഐതിഹ്യവും ചരിത്രവും

ശ്രീ തിരൂർ ദിനേശിന്റെ അവകാശവാദം ശരിവയ്ക്കുന്ന തെളിവുകൾ ഇതാ. ഇത് "വെട്ടത്ത്നാട് - ഐതിഹ്യവും ചരിത്രവും" എന്ന പുസ്തകത്തിൽ നിന്നും

നമ്പ്രഷ്ഠാതിരി എന്ന് തെറ്റായി അച്ചടിച്ചിരിക്കുന്നു.

യവൻ യവന്റെ മുത്തശ്ശിയുടെ പേര് അവരുടെ മരണശേഷം പല തവണ മാറ്റി. അതിനെ പറ്റി ഈ FACEBOOK പോസ്റ്റിൽ വിശദമായി പറഞ്ഞിട്ടുണ്ട്. അതിൽ ഒരു പേരാണ് നമ്പ്രഷ്ഠാതിരി എന്നത്. 

നമ്പ്രഷ്ഠാതിരി എന്ന പ്രയോഗം

നമ്പ്രഷ്ഠാതിരി എന്ന ഒരു Surname ചരിത്രത്തിൽ ഇല്ല. നമ്പിഷ്ടാതിരി ആണ് ഉള്ളത്. വെട്ടത്ത്നാട് പുസ്തകത്തിൽ വന്ന അച്ചടിപിശക്കാണ് നമ്പ്രഷ്ഠാതിരി.

അത് അവൻ നേരിട്ട് കോപ്പിയടിച്ചു. അങ്ങിനെ യവന്റെ മുത്തശ്ശി നമ്പ്രഷ്ഠാതിരി ആയി.

ആ തെറ്റ് അവൻ സ്വയം മനസ്സിലാക്കി നമ്പിഷ്ടാതിരി ആക്കി പിന്നീട്. സ്വയം തെളിവുകൾ നിരത്തുന്നവനാണല്ലോ. അത് ഞാൻ ചൂണ്ടികാണിക്കുന്നൂ.

 തെറ്റ് തിരുത്തി

ഇനി ചരിത്ര പുസ്തകങ്ങളിൽ എന്താണ് ഉപയോഗിച്ചത് എന്ന് നോക്കാം. 120-130 കൊല്ലം മുന്പ് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങൾ നോക്കാം.

  1. K.P PADMANABHA MENONന്റെ HISTORY OF KERALA VOL 3യിൽ NAMPISHTATHIRI എന്നാണ്. 
    History of Kerala Vol 3

  2. C ACHYUTHA MENONന്റെ COCHIN STATE MANUAL ലിൽ NAMBASHTARI എന്നാണ്
    Cochin State Manual

എന്തായാലും നമ്പ്രഷ്ഠാതിരി അല്ല.

തിരൂർ ദിനേശിന്റെ അതേ പുസ്തകത്തിൽ മറ്റൊരേടത്ത് നമ്പിഷ്ടാതിരി എന്ന് ഉപയൊഗിച്ചിട്ടുണ്ട്. അപ്പൊ നിസ്സംശയം പറയാം നമ്പ്രഷ്ഠാതിരി (ട ഇത്ര കാഠിന്യം വേണ്ടീരുന്നില്ല) എന്നത് തെറ്റിപ്പോയതാണ് എന്ന്.

നമ്പിഷ്ടാതിരി എന്ന് ശരിയായി അച്ചടിച്ചിരിക്കുന്നു

God Works in Mysterious Ways എന്നു കേട്ടിട്ടേയുള്ളൂ. ഇപ്പൊ കണ്ടു.

കെട്ടിലമ്മ

ഇനി "കെട്ടിലമ്മ" പദവി - മലബാറിലെ (വടക്കൻ കേരളം) പ്രധാന രാജാക്കന്മാരുടെ (പ്രത്യേകിച്ചും സാമൂതിരി) നായർ ഭാര്യമാർ വഹിച്ചിരുന്ന സ്ഥാനപ്പേരായിരുന്നു കെട്ടിലമ്മ. മനോജിന്റെ അച്ഛന്റെ പേര് "കാവുങ്ങൽ ഗോപാലകൃഷ്ണൻ നായർ" (തിരുവഴിയാട് കാവുങ്ങൽ പരേതയായ കാർത്യായനി അമ്മയുടെയും കണിമംഗലം പുത്തൻവീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെയും മകൻ) എന്നായിരുന്നു. മുത്തശ്ശിയുടെ ഭർത്താവ് "പള്ളത്ത് കേശവൻ നായർ" എന്നായിരുന്നു. ഇവർ രണ്ടുപേരും രാജാകുടംബാംഗംങ്ങൾ ആയിരുന്നില്ല. സ്ത്രീകൾ രണ്ടു പേർക്കും മലബാറിലെ (വടക്കൻ കേരളം) പ്രധാന രാജാകുടുംബാംഗംങ്ങളും ആയി "സംബന്ധം" ഉണ്ടായിരിക്കാൻ വഴിയില്ല എന്നു വിശ്വസിക്കാം. അപ്പൊ എങ്ങിനെ കെട്ടിലമ്മ പദവി വന്നു? മകൻ MANAVENDRA (സാമൂതിരി കോവിലകത്തെ ആണുങ്ങൾക്ക് ഇടുന്ന പേര്) എന്നൊക്കെ പേര് മാറ്റി, അതകൊണ്ടൊരു സംശയം മാത്രം ബാക്കി.

ഇനിയെങ്ങാനും...🤔

"കെട്ടിലമ്മ" എന്നത് നായർ സ്ത്രീകൾക്ക് ഉള്ള പദവി ആണ്. അപ്പൂപ്പൻ നായർ, മുത്തശ്ശി നായർ, അച്ഛൻ നായർ, അമ്മ നായർ, അപ്പൊ മകൻ എങ്ങിനെ ശർമ്മയും വർമ്മയും ആയി? എന്തോ എവിടെയോ...

ഇപ്പൊ മനസ്സിലായോ എന്തുകൊണ്ടാണ് ആ വ്യാജൻ അല്ലെങ്കിൽ കള്ളൻ എന്റെ എതിരെ മാനനഷ്ടത്തിന് case കൊടുക്കാത്തത് എന്ന്? അതു പോലെ അവന്റെ ഭക്ത/വലിയമ്മ (എന്ന് അവകാശപ്പെടുന്ന) മുൻ Kerala Chief Secretaryയുടെ ഭാര്യക്ക് മാനനഷ്ടത്തിന് case കൊടുക്കണം എന്നുണ്ട്, പക്ഷെ അവൻ സമ്മതിക്കില്ല, കാരണം അവന്റെ കള്ളം പുറത്താകും.

ആ വ്യാജന്റെ വലിയമ്മ എന്ന് അവകാശപ്പെടുന്ന മുൻ Kerala Chief Secretaryയുടെ ഭാര്യ.

അവർ ഇത് പറഞ്ഞത് എന്തിനാണ് എന്ന് അറിയില്ല, ഒരു പക്ഷെ ഒരു acceptance കിട്ടാൻ വേണ്ടി ആവും, പാവം.

മഹായാഗം നടത്തിയ വൈദികനും, പ്രമുഖ തന്ത്രിക്കും, നമസ്കാരവീൻ മേൽശാന്തിക്കും ഇത് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഈശ്വരോ രക്ഷതു!

ശ്രീ പൂർത്തത്രയീശാ ശരണം

പഴയന്നൂർ ഭഗവതി ശരണം

🙏🏼


Saturday, 2 August 2025

"നല്ലവനായ ഉണ്ണി അമ്പോറ്റി"യൂടെ MODUS OPERANDI - PART 1

അർത്ഥകൊതിയൊ, അർത്ഥമില്ലായ്മയോ? 

വൈദികനും, തന്ത്രിക്കും, ഒയിക്കനും, പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും?


At a time when Hindu institutions are under increasing scrutiny, it is vital that respected religious figures, donors, and the wider Hindu community remain alert to how their names and reputations are being used — especially when serious allegations remain unchallenged and unresolved. 


  1. നിങ്ങൾക്ക് FAMOUS ആവണോ? 
  2. അതുവഴി പണം സമ്പാദിക്കണോ? 
  3. Unassuming ആയ സാധാരണക്കാരെ ആകർഷിച്ചു അവരെ പറ്റിച്ച് പണം ഉണ്ടാക്കണൊ?

 

അതിന് ഒരു TOOLKIT ഉണ്ട്. അത് പലരും കാലാകാലങ്ങളായി പയറ്റി തെളിഞ്ഞതാണ്. പല കപട സന്യാസിമാരും, മാവുങ്ക*മാരും, മറ്റു വിചക്ഷണൻമ്മാരും ഉപയോഗിച്ച് ഫലം കണ്ടതാണ് എന്ന് തന്നെ പറയാം. ഈ TOOLKIT പല സിനിമകളിലും മറ്റു പറഞ്ഞിട്ടുമുണ്ട്. താഴെ ഒരു LIST കൊടുക്കുന്നുEXHAUSTIVE ഒന്നും അല്ല, പക്ഷെ, ഇതിൽ പകുതി ചെയ്താൽ തന്നെ ഫലം വരും എന്നാണ് ചിലർ തെളിയിച്ചിരിക്കുന്നത്.

  1. പേരിന് ഒരു ഗാംഭീര്യം കൊടുക്കുക
  2. പ്രശസ്തമായ ഒരു കുടുംബ പാരമ്പര്യമോ, ബന്ധുത്ത്വമോ അവകാശപ്പെടുക. പറ്റുമെങ്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുക അല്ലെങ്കിൽ ഉണ്ട് എന്നു പറയുക.
  3. വ്യത്യസ്ത തരം വേഷവിധാനം ചെയ്യുക - ഒരു കൂട്ടത്തിൽ എടുത്തു കാണിക്കണം
  4. ഒരു ട്രസ്റ്റ് തുടങ്ങുക, ഒപ്പം ഒരു ആരാധനാലയമൊ, ഒരു Not for profit organisation തുടങ്ങുക.
  5. സ്ഥാപനത്തിന്റെ ചെറിയ പരിപാടികൾക്കും മുഖ്യധാരാ പത്രങ്ങളിൽ വാർത്ത കൊടുപ്പിക്കുക
  6. ചെറുകിട മാഗസീനുകൾക്കും പത്രങ്ങൾക്കും പണം അങ്ങോട്ടുകൊടുത്ത് ഫീച്ചറകളും കവർ സ്റ്റോറിയും പ്രസിദ്ധീകരിക്കുക
  7. പ്രമുഖ പത്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പരസ്യങ്ങൾ കൊടുക്കുക
  8. പ്രമുഖരെ വിളിച്ച് തുടങ്ങിയ സ്ഥാപനത്തിന്റെ പേരിൽ അവാർഡുകൾ കൊടുക്കുക. എന്നിട്ട് അത് പ്രമുഖ വാർത്താ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുക. അപ്പോൾ പ്രമുഖരുടെ പ്രശസ്തിയിൽ സ്വന്തം പ്രശസ്തിയും കൂടുമല്ലോ 
  9. പല Events sponsor ചെയ്ത് അവരുടെ അവാർഡ് പ്രമുഖ വ്യക്തികളിൽ നിന്നും ഏറ്റുവാങ്ങുക. അപ്പോൾ പ്രമുഖരുടെ പ്രശസ്തിയിൽ സ്വന്തം പ്രശസ്തിയും കൂടുമല്ലോ.
  10. മതപരമായി ആണ് പ്രശസ്തി വേണ്ടതെങ്കിൽ കൊട്ടിഘോഷിച്ച ഒരു പ്രമുഖ ചടങ്ങ് നടത്തുക. അതിൽ മുഖ്യ കാർമികത്ത്വം ചെയ്യുക.
  11. മത ആരായാധനാലയം ആണ് എങ്കിൽ പ്രമുഖ മതപുരോഹിതരെ കൊണ്ടുവന്ന് ചടങ്ങുകൾ നടത്തിക്കുക
  12. മത ആരായാധനാലയം ആണ് നടത്തുന്നതെങ്കിൽ പ്രശസ്ത മത ആരാധനാലയങ്ങളുമായി ബന്ധമുണ്ട് എന്നും അവിടെ ആരെങ്കിലും ചട്ടം കൂട്ടി ഭക്തരെ സ്വന്തം ആരാധനാലയത്തിലേക്കു കൊണ്ടുവരാൻ നോക്കുക.
  13. ഒരു DOCTORATE സംഘടിപ്പിക്കുക. എന്നിട്ട് പേരിന് മുൻപിൽ അത് വച്ചു കേമത്തം കാട്ടുക.

മുകളിൽ ഉള്ളവയിൽ ഒരു അഞ്ചെണണമെങ്കിലും ചെയ്താലെ ചെറു രീതിയിലെങ്കിലും പ്രശസതി കിട്ടുകയുള്ളൂ.

ഇനി ഒരു ക്ഷേത്രമാണ് നടത്തുന്നതെങ്കിൽ ഇതിൽ എല്ലാം ചെയ്താൽ ഫലവും പ്രശസ്തിയും നിശ്ചയമാണ്.