ഇന്ന് മകരമാസത്തിലെ മകയിരം, ശശിയമ്മാമന്റെ ശ്രാദ്ധം. January 23, 2013നാണ് ശശിയമ്മാമൻ അന്തരിച്ചത്.
കഴിഞ്ഞകൊല്ലം അന്തരിച്ച Professor കെ. ടി രവിവർമ്മ എഴുതിയ "മരുമക്കത്തായം" എന്ന പുസ്തകം വായിച്ചാണ് കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തിന്റെ theory ഞാൻ മനസ്സിലാക്കിയത്.
എന്നാൽ അതിനും വളരെ മുന്പ് ഞാൻ എന്താണ് മരുമക്കത്തായം, എങ്ങിനെയാണ് മരുമക്കത്തായം വേണ്ടതെന്ന് ഞാൻ മനസ്സിലാക്കി. അത് അദ്ദേഹത്തിന്റെ ചിറ്റമ്മയുടെ മകനും എന്റെ കൊച്ചമ്മാനും ആയ Captain ശശിധരൻ തമ്പുരാനിൽ നിന്നാണ്.
![]() |
| ശശിയമ്മാമനും ഞാനും |
എന്റെ കുട്ടിക്കാലത്ത്, ഓർമ്മവച്ചപ്പോൾ എന്നെ ഒക്കത്തിടുത്തിട്ടുള്ളത് ശശിയമ്മാമനാണ്, അച്ഛനും അമ്മയും പോലും വളരെ വിരളമായി, ചിലപ്പോൾ തോളത്തും ഇരുത്തും. കുട്ടിക്കാലത്ത് സാമന്യത്തിലധികം ഭാരമുണ്ടായിരുന്ന എന്നെ എന്തിനാണ് ഇങ്ങിനെ എടുക്കുന്നതെന്നാരെങ്കിലും ചോദിച്ചാൽ ശശിയമ്മാമൻ പറയും - "ഇവനല്ലേ എന്നേ കൊണ്ടുപോകേണ്ടത്, ഇപ്പൊ ഞാൻ ഇവനെ എടുക്കുന്നു, അത്രേള്ളൂ." കുട്ടിക്കാലത്ത് ഒരിക്കലും എന്താണ് ശശിയമ്മാമനുദ്ദേശിച്ചത് എന്നു മനസ്സിലായിരുന്നില്ല.
എന്നെ മാത്രമല്ല, എല്ലാ മരുമക്കളേയും ശശിയമ്മാമന് വാത്സല്യമായിരുന്നു, സ്നേഹമായിരുന്നു. മരുമക്കൾക്കുവേണ്ടി കഴിയുന്നത് എന്തും ചെയ്തുകൊടുക്കുമായിരുന്നു.
ഈ പത്തു വർഷത്തിൽ ഒരു ദിവസമെങ്കിലും ശശിയമ്മാമനെ ഓർക്കാതിരുന്നിട്ടുണ്ടോ എന്ന് സംശയമാണ്. 🙏🏼


No comments:
Post a Comment