ഇന്ന് കർക്കിടകമാസത്തിലെ അവിട്ടം. എന്റെ വലിയമ്മാമ്മൻ ശ്രീ രാമവർമ്മ കുഞ്ഞപ്പൻ തമ്പുരാന്റെ ജന്മനക്ഷത്രം. വലിയമ്മാമ്മൻ ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇന്ന് "ശതാഭിഷേകം" ആകുമായിരുന്നു.
![]() |
| വലിയമ്മാമ്മൻ |
കൊച്ചിരാജകുടുംബത്തിലെ ഇപ്പോഴത്തെ നാലു താവഴികളിൽ ആദ്യത്തെ താവഴി ആയ പടിഞ്ഞാറേ കോവിലകം താവഴിയിലെ വലിയ പടിഞ്ഞാറേ കോവിലകത്തെ കാവുതമ്പുരാന്റേയും വെട്ടത്ത് പയ്യൂർമന കൃഷ്ണൻ നമ്പൂതിരിപ്പടിന്റേയും മുത്തമകനാണ്.
വലിയമ്മാമ്മൻ ജനിക്കുമ്പോൾ അമ്മൂമ്മയുടെ അമ്മാമ്മൻ മിടുക്കൻ തമ്പുരാനായിരുന്നു കൊച്ചി മഹാരാജാവ്.
![]() |
| അമ്മൂമ്മ, മുത്തച്ഛൻ, വലിയമ്മ, കൊച്ചമ്മാമ്മൻ, വലിയമ്മാമ്മൻ - 1950യിൽ എടുത്ത ചിത്രം |
തൃപ്പൂണിത്തുറയിലെ വിദ്യാഭ്യാസത്തിനു ശേഷം pre-university മഹാരാജാസിലും പിന്നെ തൃശ്ശൂർ Engineering Collegeൽ നിന്നും Electrical Engineeringൽ ബിരുദം നേടി കുറച്ചു കാലം Palakkad NSS Engineering Collegeൽ Lecturer ആയി ജോലി ചെയ്ത ശേഷം FACTയിൽ ചേര്‍ന്നു. 2001ൽ Chief Engineer, FEDO ആയിട്ട് retire ചെയ്തു.
![]() |
| വലിയമ്മാമ്മനും അമ്മയും ചിറ്റമ്മമ്മാരും |
ദീർഘ കാലം കൊച്ചി Palace Administration Board അംഗവും, ഏകദേശം പന്ത്രണ്ട് കൊല്ലം President സ്ഥാനത്തും ഉണ്ടായിരുന്നു വലിയമ്മാമൻ.
![]() |
| വലിയമ്മാമ്മനും വലിയമ്മായിയും |
തൃപ്പൂണിത്തുറയിലെ പുത്തൻ ബംഗ്ലാവ് ക്ഷേത്രത്തിൽ പൂർണ്ണത്രയീശന്റേയും പഴയന്നൂർ ഭഗവതിയുടേയും പുനഃപ്രതിഷ്ഠ നടത്തിയത് വലിയമ്മാമ്മൻ ക്ഷേത്രത്തിന്റെ ചുമതല എടുത്ത ശേഷം ആയിരുന്നു (1980കളുടെ അവസാനം ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ മോഷണം പോയിരുന്നു).
മറ്റു Board അംഗങ്ങളുടേയും അനിയന്‍ ശശിയമ്മാമന്റെ സഹായത്തോടെ പരിമിതമായ fund വച്ചും അവിടെ പല അറ്റകുറ്റ പണികളും നടത്തി ക്ഷേത്രം ചിതൽ പിടിച്ചു നശിക്കുന്നതിലും നിന്നും സംരക്ഷിക്കാൻ മുൻകൈ എടുത്തു.
തൃശ്ശൂർ ശക്തൻതമ്പുരാൻ കോവിലകം Governmentന് വിട്ടു കൊടുത്തതിനു ശേഷം negotiations നടത്തിയതിലും വലിയമ്മാമ്മൻ PAB പ്രസിഡന്റ് ആയ സമയത്താണ്.
2000ന്റെ ആദ്യ കൊല്ലങ്ങളിൽ ശ്രീ പൂർത്തത്രയീശ സേവാസംഘത്തിന്റെ പ്രവർത്തനങ്ങളിൽ അപാകതകൾ കണ്ട് ബഹുമാനപ്പെട്ട High Court നിർദേശപ്രകാരം ശ്രീ പൂർത്തത്രയീശ ക്ഷേത്രത്തിലെ ഉപദേശക സമിതി ഉണ്ടാക്കിയപ്പോൾ ഒരു കൊല്ലം സമിതി President ആയും വലിയമ്മാമ്മൻ ഉണ്ടായിട്ടുണ്ട്.
വലിയമ്മാമ്മൻ പല സാമൂഹിക സാംസ്കാരിക പരിപാടികളിലും കൊച്ചി രാജകുടുബത്തെ പ്രതിനിധീകരിച്ച് പോകുന്ന സമ്പ്രദായം തുടങ്ങിവച്ചു, അതിന് മുന്പുള്ള PAB പ്രസിഡന്റുമാർ സ്വതേ അങ്ങിനെ പോവുക കുറവായിരുന്നു.
ഇതിലെല്ലാമുപരിയായി വലിയമ്മാമ്മൻ 1980sൽ ഓർമ്മയിൽ നിന്നും വരച്ച 1960sൽ പൊളിച്ച വലിയ പടിഞ്ഞാറേ കോവികം നാലുകെട്ടും ഒപ്പം ഉള്ള കെട്ടിടസമുച്ചയങ്ങളുടേയും sketch ആണ് എക്കാലത്തേയും നിധി ആയി ഞങ്ങൾ സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ അമ്മൂമ്മയുടെ അച്ഛൻ പനമന നമ്പൂതിരി പണികഴിപ്പിച്ചതാണ് ആ സമുച്ചയം.
അന്ന് തൃപ്പൂണിത്തുറയിൽ ശ്രീപൂർണ്ണത്രയീശ ക്ഷേത്രവും, അമ്മ തമ്പുരാൻ കോവിലകവും പുത്തൻ ബംഗ്ലാവ് പാലസ്സും ക്ഷേത്രവും കഴിഞ്ഞാൽ ഏറ്റവും വലിയ കോവിലക സമുച്ചയമായിരുന്നു വലിയ പടിഞ്ഞാറേ കോവിലകം.
![]() |
| മൂന്നു നില മാളിക |
തൃപ്പൂണിത്തുറയിലെ തന്നെ പഴക്കം ചേര്‍ന്ന മൂന്നു നില മാളികളിൽ ഒന്നും അതിൽ പെടും. മൂന്നാം നിലയിലേക്ക് ഗോവണി വഴി രണ്ടാം നിലയിൽ ഇറങ്ങാതെ direct access ഉണ്ടായിരുന്നു. ഇന്ന് അത് common ആണെങ്കിലും അന്ന് അങ്ങിനെയല്ല. ഈ construction കാണാൻ പലരും ഇവിടെ വന്നിരുന്നു എന്ന് പറയപ്പെടുന്നു. ഈ കെട്ടിടങ്ങൾ 1850കളിൽ ഒരു ചതുപ്പ് നിലത്താണ് പണികഴിപ്പിച്ചത് എന്നും പറയുന്നു.
ഞാൻ 2014ൽ Australiaയിലേക്ക് immigrate ചെയ്യുകയാണ് എന്ന് പറഞ്ഞപ്പോൾ ആൺ മരുമക്കളാരും ഇന്ത്യയിൽ ഇല്ലല്ലൊ എന്ന കാര്യം വലിയമ്മാമ്മൻ, സഹോദരി ആയ എന്റെ വലിയമ്മയുടെ അടുത്ത് പറഞ്ഞിരുന്നു. അതിനർത്ഥം, ആൺമക്കളുണ്ടായാലും മരുമക്കളാണ് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടത് എന്ന മരുമക്കത്തായ സമ്പ്രദായ നിർബന്ധം കൊണ്ടാവാം അത്.
2014ൽ Palace Administration Board President സ്ഥാനം ഒഴിഞ്ഞ വലിയമ്മാമ്മൻ 2016 അവസാനം ആയപ്പോഴേക്കും bedridden ആയി.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം 2018 Januaryയിൽ ഞാൻ vacation വേണ്ടി നാട്ടിൽ എത്തിയപ്പോഴാണ് വലിയമ്മാമ്മൻ, ഏതോ നിശ്ചയം പോലെ, 76ആം വയസ്സിൽ തീപ്പെട്ടത്. അതുകൊണ്ട് വലിയമ്മാമ്മന്റെ ആഗ്രഹം പോലെതന്നെ എനിക്ക് എല്ലാ കർമ്മങ്ങളും നല്ലതുപോലെ ചെയ്യാൻ പറ്റി.
വെള്ളിയാഴ്ച August 8ന് ആയിരുന്നു ജന്മദിനം
🙏🏼










No comments:
Post a Comment